ഇത് പഴയ പൂജാരയല്ലാ. സിക്സറുകളുമായി ടെസ്റ്റ് സ്പെഷ്യലിസ്റ്റ്

ezgif 1 87267070ab13

2021 ഐപിഎല്ലിനു മുന്നോടിയായുള്ള പരിശീലനത്തില്‍ എല്ലാ ടീമുകളും മുഴുകിയിരിക്കുകയാണ്. പരിശീലനത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കായി ടീമുകള്‍ പുറത്തിറക്കാറുണ്ട്. ഇപ്പോഴിതാ ടെസ്റ്റ് സ്പെഷ്യലിസ്റ്റായ ചേത്വേശര്‍ പൂജാര, വമ്പന്‍ ഷോട്ടുകള്‍ കളിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.

ബാറ്റിംഗ് സ്റ്റാൻഡ്സിൽ മാറ്റം വരുത്തിയാണ് ഐപിഎലിനായി പൂജാര എത്തുന്നത്. അല്പം കൂടി തുറന്ന സ്റ്റാൻഡ്സും ഉയർന്ന ബാക്ക്‌ലിഫ്റ്റുമായാണ് പൂജാര പരിശീലനം നടത്തുന്നത്. സൂപ്പർ കിങ്സിന്റെ പരിശീലന സെഷനിൽ ദീപക് ചാഹറിനെയും കരൺ ശർമയേയും അതിര്‍ത്തി കടത്തുന്ന പൂജാരയെ വീഡിയോയില്‍ കാണാം

ലേലത്തിൽ ചേതേശ്വർ പൂജാരയെ അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്കാണ് ചെന്നൈ ടീമിലെത്തിച്ചത്. 2014ലാണ് അദ്ദേഹം അവസാനമായി ഐപിഎലിൽ കളിച്ചത്. കിംഗ്സ് ഇലവൻ പഞ്ചാബിനു വേണ്ടി മുംബൈ ഇന്ത്യൻസിനെതിരെ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അദ്ദേഹം 18 പന്തുകളിൽ 19 റൺസെടുത്ത് പുറത്താവുകയായിരുന്നു. 2010ൽ കൊൽക്കത്ത നൈറ്റ് റൈഡേസ്ഴ്സിനു വേണ്ടി ഐപിഎൽ കരിയർ ആരംഭിച്ച പൂജാര റോയൽ ചലഞ്ചേഴ്സിൽ മൂന്ന് സീസൺ കളിച്ചു. 2014ൽ കിംഗ്സ് ഇലവൻ പഞ്ചാബിൽ കളിച്ച താരത്തെ ആ സീസണു ശേഷം ഫ്രാഞ്ചൈസി റിലീസ് ചെയ്യുകയായിരുന്നു.

See also  11 ല്‍ 6 തവണെയും പുറത്താക്കി. ഇത്തവണയും ഗ്ലെന്‍ മാക്സ്വെല്‍ ബുദ്ധിമുട്ടും. പ്രവചനവുമായി ഹര്‍ഭജന്‍ സിങ്ങ്.
Scroll to Top