ഇന്ത്യ : ഇംഗ്ലണ്ട് അവസാന ഏകദിന മാച്ചിൽ മിന്നും ജയമാണ് രോഹിത് ശർമ്മയും ടീമും സ്വന്തമാക്കിയത്. നിർണായക മത്സരത്തിൽ റിഷാബ് പന്തിന്റെ വെടികെട്ട് സെഞ്ച്വറിയാണ് ടീം ഇന്ത്യക്ക് ജയവും ഏകദിന പരമ്പരയും സമ്മാനിച്ചത്. ജയത്തിന് പിന്നാലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം അടക്കം സ്വന്തമാക്കിയ റിഷാബിനെ വാനോളം പുകഴ്ത്തി മുൻ താരങ്ങൾ അടക്കമാണ് രംഗത്ത് എത്തിയത്.ഇപ്പോൾ റിഷാബ് പന്തിനൊരു ഉപദേശം നൽകുകയാണ് മുൻ പാകിസ്ഥാൻ സ്റ്റാർ പേസർ ഷോയിബ് അക്തർ. ഇന്നലെ സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് റിഷബിന്റെ മികവിനെ മുൻ താരമായ ഷോയിബ് അക്തര്‍ പ്രശംസിച്ചത്.
” റിഷാബ് പന്തിന്റെ പക്കൽ ഇല്ലാത്ത ഷോട്ടുകൾ ഇല്ല. അവൻ എല്ലാത്തരം ഷോട്ടുകളും കളിക്കാറുണ്ട്. അവൻ ഓരോ ഷോട്ട് കളിക്കുന്നത് നമ്മൾ എല്ലാം എൻജോയ് ചെയ്യുന്നുണ്ട്. അവൻ ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ എല്ലാം ഓരോ ഷോട്ടുകളുമായി മികച്ച ഇന്നിങ്സുകൾ കാഴ്ചവെക്കുന്നത് കണ്ട് കഴിഞ്ഞു.ഇപ്പോള്‍ ഇംഗ്ലണ്ടിലും ടീമിനെ ജയത്തിലേക്കായി നയിച്ചിരിക്കുകയാണ്. റിഷാബ്, അവനൊരു സ്പെഷ്യൽ പ്ലയെർ തന്നെ ” അക്തർ വാചാലനായി.
” നമുക്ക് എല്ലാം അറിയാം ഇന്ത്യൻ വാണിജ്യ വിപണി വളരെ വലുതാണ്. അവിടേ സ്റ്റാർ താരങ്ങൾക്ക് ലഭിക്കുന്ന മൂല്യം വളരെ വലുതാണ്.ഞാൻ റിഷാബ് പന്തിനോട് പറയുന്നത് അവൻ സ്വന്തം ശരീരത്തിൽ ശ്രദ്ധിക്കൂ എന്നാണ്. അവനെ കരിയറിൽ അടക്കം തടയാൻ കഴിയുന്നത് ഒരേ ഒരാൾക്കാണ്. അത് അവൻ തന്നെയാണ് ” അക്തർ അഭിപ്രായപ്പെട്ടു.
അവനു മോഡലായി ഉയര്‍ന്നു വരാനും കോടികള്‍ സമ്പാദിക്കാനും സാധിക്കും. കാരണം ഇന്ത്യയില്‍ ഒരു വ്യക്തി വലിയ സ്റ്റാറായി മാറുമ്പോള്‍ ഒരുപാട് നിക്ഷേപം അയാളില്‍ നടത്തപ്പെടും എന്ന് അക്തര്‍ പറഞ്ഞു.