രാഹുലിന്റെ അപ്രതീക്ഷിത സ്റ്റമ്പിങ്. കിളി പോയി ലബുഷൈൻ.

image

ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ ഒരു അപ്രതീക്ഷിത സ്റ്റമ്പിങ്ങുമായി വിക്കറ്റ് കീപ്പർ കെഎൽ രാഹുൽ. ഓസ്ട്രേലിയയുടെ സൂപ്പർ താരം ലബുഷൈനെ പുറത്താക്കാനാണ് ഒരു അപ്രതീക്ഷിതമായ സ്റ്റമ്പിങ് രാഹുൽ കാഴ്ചവച്ചത്. വളരെയധികം ഭാഗ്യം കലർന്ന രീതിയിലാണ് ലബുഷൈന്റെ വിക്കറ്റ് ഇന്ത്യക്ക് ലഭിച്ചത്. മത്സരത്തിൽ ഓസ്ട്രേലിയൻ ഇന്നിങ്സിന്റെ 33ആം ഓവറിൽ ആയിരുന്നു സംഭവം നടന്നത്. 33ആം ഓവർ എറിഞ്ഞത് രവിചന്ദ്രൻ അശ്വിനായിരുന്നു. ഓവറിലെ നാലാം പന്ത് ലബുഷൈൻ ഒരു റിവേഴ്സ് സ്വീപ്പ് കളിക്കാൻ ശ്രമിച്ചു.

എന്നാൽ കൃത്യമായ രീതിയിൽ പന്ത് ബാറ്റിൽ കണക്ട് ചെയ്യാൻ ലബുഷൈന് സാധിച്ചില്ല. ലബുഷൈന്റെ പാഡിൽ കൊണ്ട പന്ത് നേരെ കെഎൽ രാഹുലിന്റെ കൈകളിലേക്ക് എത്തി. എന്നാൽ പന്ത് കൈപ്പിടിയിൽ ഒതുക്കുന്നതിലും രാഹുൽ പരാജയപ്പെട്ടു. രാഹുലിന്റെ പാഡിൽ കൊണ്ട പന്ത് നേരെ സ്റ്റമ്പിലേക്ക് പതിക്കുകയായിരുന്നു. ഇതോടെ സ്റ്റമ്പിലെ ബെയിൽസ് തെറിക്കുകയും ചെയ്തു. രാഹുലിന്റെ അപ്പീലിന്റെ പേരിൽ ഓൺഫീൽഡ് അമ്പയർ തേർഡ് അമ്പയറിന് തീരുമാനം കൈമാറുകയായിരുന്നു. റിപ്ലൈകൾ പരിശോധിച്ചപ്പോൾ സ്റ്റമ്പ് തെറിക്കുന്ന സമയത്ത് ലബുഷൈ കാൽ ക്രീസിൽ ഉണ്ടായിരുന്നില്ല. ഇതോടെ അമ്പയർ ഔട്ട് വിധിക്കുകയാണ് ഉണ്ടായത്.

Read Also -  പാകിസ്ഥാനും ഇംഗ്ലണ്ടുമില്ല, ലോകകപ്പ് കിരീടമുയർത്താൻ സാധ്യതയുള്ള ടീമുകളെ തിരഞ്ഞെടുത്ത് ജയ് ഷാ.

മത്സരത്തിൽ ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായിരുന്നു ലബുഷൈന്റെ വിക്കറ്റ്. 49 പന്തുകൾ നേരിട്ട ലബുഷൈൻ മത്സരത്തിൽ 39 റൺസാണ് നേടിയത്. വളരെയധികം ഭാഗ്യം കൊണ്ടാണ് ഇന്ത്യയ്ക്ക് ഈ വിക്കറ്റ് ലഭിച്ചത്. എന്നാൽ ഈ വിക്കറ്റ് യാതൊരു തരത്തിലും വിക്കറ്റ് കീപ്പർ രാഹുലിന്റെ അക്കൗണ്ടിൽ ചേർക്കാൻ സാധിക്കില്ല. മത്സരത്തിലുടനീളം വളരെ മോശം കീപ്പിംഗാണ് രാഹുൽ കാഴ്ചവച്ചത്. അനായാസമായ റൺഔട്ട് ചാൻസുകൾ പോലും രാഹുൽ കളഞ്ഞു കുളിക്കുകയുണ്ടായി. വരാനിരിക്കുന്ന ലോകകപ്പിൽ ഇന്ത്യ വിക്കറ്റ് കീപ്പറായി കാണുന്നത് കെഎൽ രാഹുലിനെയാണ്. അങ്ങനെയുള്ളപ്പോൾ ഇത്തരം പ്രകടനങ്ങൾ രാഹുൽ കാഴ്ചവയ്ക്കുന്നത് ഇന്ത്യയ്ക്ക് തിരിച്ചടി ഉണ്ടാക്കുന്നു.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ ഒരു ശക്തമായ നിലയിൽ തന്നെയാണ് ഇന്നിംഗ്സ് ഫിനിഷ് ചെയ്തിരിക്കുന്നത്. ഓസ്ട്രേലിയൻ നിരയിൽ ഡേവിഡ് വാർണർ, ജോഷ് ഇംഗ്ലിസ്, സ്മിത്ത് എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. നിശ്ചിത 50 ഓവറുകളിൽ 276 റൺസാണ് ഓസ്ട്രേലിയ നേടിയിരിക്കുന്നത്. ഇന്ത്യൻ ബോളിഗ് നിരയിൽ മുഹമ്മദ് ഷാമിയാണ് മിന്നും പ്രകടനം കാഴ്ചവച്ചത്. 10 ഓവറുകളിൽ 51 റൺസ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റുകളാണ് മുഹമ്മദ് ഷാമി നേടിയത്.

Scroll to Top