കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് വീരാട് കോഹ്ലി കടന്നു പോകുന്നത്. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന് തിളങ്ങാന്‍ സാധിച്ചിരുന്നില്ലാ. തുടര്‍ച്ചയായി പരാജയപ്പെടുന്ന വീരാട് കോഹ്ലിയെ ടി20 ലോകകപ്പില്‍ നിന്നു ഒഴിവാക്കണം എന്ന് വാദിക്കുന്നവരുണ്ട്. ഇക്കാര്യത്തില്‍ തന്‍റെ നിലപാട് വ്യക്തമാക്കുകയാണ് മുന്‍ ഓസ്ട്രേലിയന്‍ താരം റിക്കി പോണ്ടിംഗ്.
മത്സരങ്ങളില്‍ വീരാട് കോഹ്ലിക്ക് ഇനിയും പ്രഭാവമുണ്ടാക്കാനാവുമെന്നും, കോഹ്ലി ഉള്ള ടീമിനെയാണ് ഭയപ്പെടേണ്ടത് എന്നും ഐസിസി ഷോയില്‍ റിക്കി പോണ്ടിംഗ് പറഞ്ഞു. “ഞാൻ ഒരു എതിര്‍ ടീം ക്യാപ്റ്റനോ അല്ലെങ്കിൽ ഒരു കളിക്കാരനോ ആയിരുന്നുവെങ്കിൽ, വിരാട് കോഹ്‌ലി ഉൾപ്പെടുന്ന ഒരു ഇന്ത്യൻ ടീമിനെതിരെ കളിക്കാൻ ഞാൻ ഭയപ്പെടും, ” പോണ്ടിംഗ് കുറിച്ചു.
“അദ്ദേഹത്തിന് ചില വെല്ലുവിളികൾ ഉണ്ടായിട്ടുണ്ടെന്ന് എനിക്കറിയാം, ഇത് ഒരു പ്രയാസകരമായ സമയമാണ്. എന്നാൽ ഞാൻ കണ്ടിട്ടുള്ള എല്ലാ മികച്ച കളിക്കാരനും ചില ഘട്ടങ്ങളിൽ അതിലൂടെ കടന്നുപോയിട്ടുണ്ട്, അത് ഒരു ബാറ്റ്സ്മാനായാലും ബൗളറായാലും, അവരെല്ലാം അതിലൂടെ കടന്നുപോയിട്ടുണ്ട്.പക്ഷെ ഇത്തരം ഘട്ടങ്ങള്‍ മറികടക്കാന്‍ അവര്‍ക്കെല്ലാം കഴിഞ്ഞിട്ടുമുണ്ട്. കോഹ്ലിക്കും അതിന് കഴിയും. കുറച്ചു സമയം കൂടി കാത്തിരിക്കേണ്ട കാര്യമേ അതിനുള്ളു ” റിക്കി പോണ്ടിംഗ് പറഞ്ഞു.
ടി20 ലോകകപ്പില്‍ നിന്ന് വീരാട് കോഹ്ലിയെ ഒഴിവാക്കാന്‍ ഇന്ത്യ തീരുമാനിച്ചാല്‍ പിന്നീട് താരത്തിനു തിരിച്ചുവരവുണ്ടാവില്ലെന്നും പോണ്ടിംഗ് പറഞ്ഞു. ലോകകപ്പ് ടീമില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയും പകരം വരുന്ന കളിക്കാരന്‍ തിളങ്ങുകയും ചെയ്താല്‍ പിന്നീട് ഒരു തിരിച്ചുവരവ് കോഹ്ലിക്ക് ബുദ്ധിമുട്ടായിരിക്കും. ഞാനായിരുന്നു ഇന്ത്യയുടെ പരിശീലകനോ ക്യാപ്റ്റനോ എങ്കില്‍ കോഹ്ലിയില്‍ നിന്ന് മികച്ച പ്രകടനം നടത്താന്‍ പരമാവധി ശ്രമിക്കും. കാരണം ഫോമിലുള്ള കോഹ്ലി എത്രയോ നല്ല ബാറ്ററാണ്. ” പോണ്ടിംഗ് കൂട്ടിചേര്‍ത്തു.