ജയിസ്വാളിനെ ഇന്ത്യ ടീമിലെത്തത് അസംബന്ധം, വിമർശന അസ്ത്രവുമായി റിക്കി പോണ്ടിങ്.

jaiswal and rohit

വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു യുവതാരം ജയസ്വാൾ കാഴ്ചവച്ചത്. അരങ്ങേറ്റ മത്സരത്തിന്റെ പേടിയില്ലാതെ കളിച്ച ജയസ്വാൾ മത്സരത്തിൽ 387 പന്തുകൾ നേരിട്ട് 171 റൺസ് നേടുകയുണ്ടായി. പല റെക്കോർഡുകളും ജയസ്വാൾ ഈ ഇന്നിങ്സിലൂടെ മറികടന്നിട്ടുമുണ്ട്. മത്സരത്തിൽ ഇന്ത്യ ഒരു ഇന്നിംഗ്സിനും 141 റൺസിനും വിജയം നേടിയപ്പോൾ ജയസ്വാളിന്റെ ഇന്നിംഗ്സ് വളരെ നിർണായകമായിരുന്നു. എന്നാൽ ജയസ്വാളിനെ ഇന്ത്യൻ ടീമിൽ എടുത്ത നടപടിയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഓസ്ട്രേലിയയുടെ മുൻ നായകനായ റിക്കി പോണ്ടിംഗ്. ഇന്ത്യ മറ്റുള്ള താരങ്ങളെ തഴഞ്ഞു കൊണ്ടാണ് ജയസ്വാളിനെ ടീമിലെടുത്തത് എന്ന അഭിപ്രായമാണ് പോണ്ടിംഗ് പ്രകടിപ്പിച്ചിരിക്കുന്നത്.

“ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനമാണ് ജയസ്വാൾ കാഴ്ച വച്ചിരുന്നത്. ഒരു സ്വിച്ച് ഇട്ടതുപോലെ പെട്ടെന്ന് ജയസ്വാൾ ഒരു സൂപ്പർ താരമായി മാറുകയും ചെയ്തു. ഐപിഎല്ലിലൂടെ ജയസ്വാൾ എത്ര മികച്ച കളിക്കാരനാണ് എന്ന് എനിക്ക് മനസ്സിലായി. എന്നാൽ ജയസ്വാളിന് തുല്യമാണ് ഋതുരാജ് ഗെയ്ക്വാഡും. മാത്രമല്ല ആഭ്യന്തര ക്രിക്കറ്റിലടക്കം മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത സൾഫറാസ് ഖാനെ ഇന്ത്യ തുടർച്ചയായി ടീമിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുന്നുണ്ട്. ഇതൊക്കെയും ഇന്ത്യ പരിശോധിച്ചു പോകേണ്ടതാണ്.”- പോണ്ടിംഗ് പറയുന്നു.

Read Also -  പാകിസ്ഥാനെതിരെ കണ്ടത് ഇന്ത്യയുടെ അഹങ്കാരം. ഇത് അയർലൻഡല്ല, പാകിസ്ഥാനാണ്. ഗവാസ്കറുടെ വിമർശനം.
jaiswal and rohit 1

“ഇവരെപ്പോലെ കഴിവുകളുള്ള ഒരുപാട് താരങ്ങൾ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ഇപ്പോഴും തുടരുന്നുണ്ട്. അവരുടെ ടീമിലേക്കുള്ള പ്രവേശനം അനിവാര്യമാണ്. ടെസ്റ്റ് ക്രിക്കറ്റിനോടുള്ള യുവതാരങ്ങളുടെ സമീപനവും ഇന്ത്യ കണക്കിലെടുക്കണം. അങ്ങനെയെങ്കിൽ പുതിയ കളിക്കാരെ ടീമിൽ ഉൾപ്പെടുത്താൻ സാധിക്കും.”- പോണ്ടിംഗ് കൂട്ടിച്ചേർക്കുകയുണ്ടായി. ആദ്യ മത്സരത്തിൽ തന്നെ ഇത്ര മികച്ച പ്രകടനം ജയസ്വാൾ കാഴ്ചവയ്ക്കുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ഈ പ്രകടനത്തോടെ ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ ജയസ്വാളിന് സാധിച്ചു. ഇതിനുശേഷമാണ് പോണ്ടിംഗ് തന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി രംഗത്ത് എത്തിയത്.

എന്നിരുന്നാലും ജയസ്വാളിനെ സംബന്ധിച്ച് വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരം വളരെ നിർണായകം തന്നെയാണ്. ആദ്യമത്സരത്തിലെ ഫോം രണ്ടാം മത്സരത്തിലും തുടർന്നാൽ മാത്രമേ വരുന്ന പരമ്പരകളിലും ജയസ്വാളിന് സ്ഥാനം ലഭിക്കുകയുള്ളൂ. ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് ഇന്ന് വൈകിട്ട് ഏഴു മണിക്കാണ് ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റിൽ വിജയിച്ചതോടുകൂടി ഇന്ത്യ പരമ്പരയിൽ 1-0ന് മുൻപിലാണ്. രണ്ടാം ടെസ്റ്റിലും ഒരു മികച്ച വിജയം നേടി പരമ്പര തൂത്തുവാരാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ നിര.

Scroll to Top