തുടർച്ചയായ രണ്ടാം വർഷവും ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കണമെങ്കിൽ ഓസ്ട്രേലിയക്കെതിരായ അടുത്ത മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയിച്ചെ തീരൂ. ഈ മാസം ഒമ്പതിന് അഹമ്മദാബാദിൽ വച്ചാണ് അവസാനത്തെയും നാലാമത്തെയും ടെസ്റ്റ് മത്സരം അരങ്ങേറുന്നത്. നിലവിൽ ഇന്ത്യ 2-1 ന് പരമ്പരയിൽ മുന്നിലാണ്.
നാലാമത്തെ ടെസ്റ്റിൽ ഇന്ത്യ തങ്ങളുടെ ഏറ്റവും മികച്ച ഇലവനെ തിരഞ്ഞെടുക്കണമെന്ന് ഉപദേശിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ്. നാലാമത്തെ ടെസ്റ്റിൽ തങ്ങളുടെ ബാറ്റിംഗ് ലൈനപ്പിൽ മാറ്റം വരുത്തുവാൻ ഇന്ത്യ തയ്യാറാകണമെന്നും പോണ്ടിംഗ് പറഞ്ഞു. നിലവിൽ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ഇന്ത്യൻ മുൻ നായകൻ വിരാട് കോഹ്ലിയെ റിക്കി പോണ്ടിംഗ് പിന്തുണച്ചു.
“ഇന്ന് അധികം റൺസ് ചാമ്പ്യൻ കോഹ്ലി ചെയ്യുന്നില്ലായിരിക്കാം. എന്നാൽ തീർച്ചയായും അദ്ദേഹം തിരിച്ചു വരും. അവസാന ടെസ്റ്റിനുള്ള ബാറ്റിംഗ് ലൈനപ്പിൽ ശരിയായ മാറ്റം വരുത്തിയില്ലെങ്കിൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്താനുള്ള സാധ്യതകളെ ബാധിക്കും.”-പോണ്ടിംഗ് പറഞ്ഞു. മൂന്നാമത്തെ ടെസ്റ്റിൽ ഇന്ത്യയെ പരാജയപ്പെടുത്തിയതോടെ ഔദ്യോഗികമായി ഓസ്ട്രേലിയ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിച്ചിരുന്നു.
5 ഇന്നിങ്‌സുകളിൽ നിന്നും 111 റൺസ് മാത്രമാണ് ഓസ്ട്രേലിയക്കെതിരായ ഈ പരമ്പരയിൽ ഇന്ത്യൻ മുൻ നായകൻ വിരാട് കോഹ്ലിക്ക് നേടാൻ സാധിച്ചിട്ടുള്ളത്. അതേസമയം,നാലാമത്തെ ടെസ്റ്റിൽ ഇന്ത്യക്ക് വിജയിക്കാൻ സാധിക്കാതെ പോയാൽ ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഉറപ്പിക്കാൻ ശ്രീലങ്ക-ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പര ഇന്ത്യക്ക് ആശ്രയിക്കേണ്ടി വരും. അവസാന ടെസ്റ്റിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ഔദ്യോഗികമായി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കും എന്നാണ് എല്ലാവരുടെയും പ്രതീക്ഷ.