ബിസിസിഐയ്ക്ക് 18,700 കോടി ആസ്തി. രണ്ടാം സ്ഥാനത്തുള്ള ഓസീസിന് വെറും 660 കോടി. കണക്കുകൾ ഇങ്ങനെ.

india vs australia

ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡ് ഏതാണെന്ന കാര്യത്തിൽ പലർക്കും സംശയങ്ങളുണ്ട്. പ്രധാനമായും ബിസിസിഐ, ക്രിക്കറ്റ് ഓസ്ട്രേലിയ, ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് എന്നിവയാണ് വലിയ രീതിയിൽ ക്രിക്കറ്റിലൂടെ നേട്ടങ്ങൾ കൊയ്തിട്ടുള്ളത്. അതിനാൽ തന്നെ ഈ ക്രിക്കറ്റ് ബോർഡുകളിൽ ഒന്നാവും ലോകത്തിലെ ഏറ്റവും സമ്പന്നം എന്ന് പലർക്കുമറിയാം. എന്നാൽ എല്ലാ ക്രിക്കറ്റ് ബോർഡുകളുടെയും ആസ്തി വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ക്രിക്കറ്റിൽ ഇന്ത്യ എത്രമാത്രം ഡോമിനൻസ് നടത്തിയിട്ടുണ്ട് എന്നതിന്റെ തെളിവ് കൂടിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ലോക ക്രിക്കറ്റിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡ് ഇന്ത്യയ്ക്ക് അവകാശപ്പെട്ടതാണ്.

ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ബിസിസിഐയുടെ ആകെ ആസ്തി 2.25 ബില്യൺ യുഎസ് ഡോളറാണ്. അതായത് 18,700 കോടി ഇന്ത്യൻ രൂപ. നിലവിൽ ഇന്ത്യ എന്ന രാജ്യത്ത് ക്രിക്കറ്റ് എത്രമാത്രം ആരാധകരെ സമ്പാദിച്ചിട്ടുണ്ട് എന്നതിന് ഉദാഹരണം കൂടിയാണിത്. ഒപ്പം ഐപിഎൽ അടക്കമുള്ള ആഭ്യന്തര ലീഗുകളുടെ കടന്നുവരവും ഈ തുകയിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുള്ള ക്രിക്കറ്റ് ഓസ്ട്രേലിയയാണ്. പക്ഷേ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ആസ്തി കേവലം 79 മില്യൻ യുഎസ് ഡോളർ മാത്രമാണ്  അതായത് 660 കോടി ഇന്ത്യൻ രൂപ. ഒന്നാം സ്ഥാനക്കാരായ ഇന്ത്യയും രണ്ടാം സ്ഥാനക്കാരായ ഓസ്ട്രേലിയയും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണ്. ഇത് കാട്ടുന്നത് ഇന്ത്യൻ ക്രിക്കറ്റ് എത്രമാത്രം വികസിക്കുന്നുണ്ട് എന്നതാണ്.

Read Also -  സഞ്ജു ആദ്യ ചോയ്സ് കീപ്പറായി ലോകകപ്പിൽ കളിക്കണം : കുമാർ സംഗക്കാര പറയുന്നു.

ചുരുക്കി പറഞ്ഞാൽ ബിസിസിഐക്കുള്ള കാൽഭാഗം ആസ്തി പോലും ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിനില്ല. എന്നിരുന്നാലും ഇന്ത്യയെക്കാൾ മികച്ച നേട്ടങ്ങൾ കൊയ്യാൻ ഓസ്ട്രേലിയക്ക് എല്ലാകാലത്തും സാധിച്ചിട്ടുണ്ട്. 2023 ഏകദിന ലോകകപ്പ് വരെ അതിന് വലിയ ഉദാഹരണമായിരുന്നു. എന്നിരുന്നാലും ക്രിക്കറ്റിന് ഏറ്റവുമധികം ആരാധകരുള്ളത് ഇന്ത്യയിലാണ് എന്ന് നിസംശയം പറയാൻ സാധിക്കും. അതേസമയം ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ ആസ്തി 492 കോടി ഇന്ത്യൻ രൂപയാണ്. പാക്കിസ്ഥാൻ ക്രിക്കറ്റിന് 458 കോടിയാണ് ആസ്തിയായി ഉള്ളത്.

ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് 425 കോടിയും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിന് 392 കോടിയുമാണ് ആസ്തിയുള്ളത്. എന്നാൽ ബിസിസിഐ ഇവരെക്കാൾ എത്രമാത്രം മുകളിലാണ് എന്ന് ഈ കണക്കുകളിൽ നിന്ന് വ്യക്തമാണ്. പ്രധാനമായും ബിസിസിഐ ഇത്രമാത്രം ആസ്തി സമ്പാദിക്കാനുള്ള കാരണം ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കടന്ന് വരവ് തന്നെയാണ്. വർഷാ വർഷം കോടികൾ ഐപിഎല്ലിലൂടെ നേടിയെടുക്കാൻ ബിസിസിഐക്ക് സാധിക്കുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ലീഗായി ഐപിഎല്ലിനെ വളർത്താൻ ബിസിസിഐ ശ്രമിക്കുന്നതിനും കാരണം ഈ ആസ്തി തന്നെയാണ്. ഇതു വരും വർഷങ്ങളിൽ വർധിക്കാനാണ് സാധ്യത.

Scroll to Top