ശ്രേയസ്സ് അയ്യരെ ടീമിലെത്തിക്കാന്‍ മുംബൈ ഇന്ത്യന്‍സ്‌. പദ്ധതികള്‍ ഇങ്ങനെ

2021 ഐപിഎല്‍ സീസണ്‍ അവസാനിച്ചട്ട് ദിവസങ്ങളേ ആയുള്ളു. എന്നാല്‍ അടുത്ത സീസണിനുള്ള ഒരുക്കങ്ങള്‍ ഇതിനോടകം ആരംഭിച്ചു. പുതിയ രണ്ട് ടീമുകള്‍ കൂടി എത്തുന്നതിനാല്‍ ഇത്തവണ മെഗാ ലേലം ഉണ്ടാകും. ലേലത്തിനു മുന്നോടിയായി ടീമുകള്‍ക്ക് പരമാവധി നാല് താരങ്ങളെ വരെ നിലനിര്‍ത്താം.

നവംമ്പര്‍ 30 നാണ് ടീമുകള്‍ക്ക് നിലനിര്‍ത്തിയ താരങ്ങളുടെ പേര് കൊടുക്കേണ്ടത്. ഇത്തവണ പ്ലേയോഫില്‍ എത്തിയ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സ് റിഷഭ് പന്ത്, പൃഥി ഷാ, അന്‍റിച്ച് നോര്‍ക്കിയ, ആക്ഷര്‍ പട്ടേല്‍ എന്നിവരെയാകും നിലനിര്‍ത്തുക. ലേലത്തിനു മുന്‍പ് പുതിയ രണ്ട് ടീമുകള്‍ക്ക് ബാക്കിയുള്ള താരങ്ങളെ വാങ്ങാമെങ്കിലും ശ്രേയസ്സ് അയ്യറിനു ലേലത്തില്‍ പോകുവാനാണ് താത്പര്യം.

ലേലത്തില്‍ വന്‍ തുക കിട്ടും എന്നത് തന്നെയാണ് ഇതിനു കാരണം. പല ടീമുകള്‍ക്കും ക്യാപ്റ്റനെ ആവശ്യമുള്ളതിനാല്‍ ശ്രേയസ്സിനു ഉയര്‍ന്ന തുക കൊടുത്തു ടീമുകള്‍ സ്വന്തമാക്കും. പക്ഷേ ടെലിഗ്രാഫ് റിപ്പോര്‍ട്ടുകള്‍ പ്രകാരം ശ്രേയസ്സ് അയ്യറെ സ്വന്തമാക്കാന്‍ മുംബൈ ഇന്ത്യന്‍സ് നോക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Shreyas Iyer

ലേലത്തില്‍ പല പ്രമുഖ താരങ്ങളും മുംബൈ ഇന്ത്യന്‍സിനു നഷ്ടമാകുന്നതോടെ ബാറ്റിംഗ് ശക്തി കൂട്ടാനാണ് അയ്യറെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്. ” ലേലത്തില്‍ ശ്രേയസ്സ് അയ്യരെ സ്വന്തമാക്കാന്‍ മുംബൈ ഇന്ത്യന്‍സിനു താത്പര്യമുണ്ട്. ഇവരെക്കൂടാതെ നിലവിലുള്ള ഒരു ഫ്രാഞ്ചൈസിയും ശ്രേയസ്സ് അയ്യരുടെ ക്യാപ്റ്റന്‍സി സേവനത്തിനായി നോക്കുന്നുണ്ട് ” ടെലിഗ്രാഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍പും ശ്രേയസ്സ് അയ്യറെ സ്വന്തമാക്കാന്‍ മുംബൈ ഇന്ത്യന്‍സ് ശ്രമിച്ചിരുന്നു. എന്നാല്‍ 2015 ലെ ലേലത്തില്‍ 10 ലക്ഷം അടിസ്ഥാന വിലയായി എത്തിയ ശ്രേയസ്സ് അയ്യരെ ഡല്‍ഹി സ്വന്തമാക്കുകയായിരുന്നു. മുംബൈയും കൊല്‍ക്കത്തയും തമ്മില്‍ നടന്ന വാശിയേറിയ ലേലം വിളിയില്‍ അവസാന നിമിഷം ഡല്‍ഹി എത്തുകയായിരുന്നു.

Previous articleന്യൂസിലന്‍റിന്‍റെ ചെറുത്തു നില്‍പ്പിനു ശേഷം തിരിച്ചടിച്ച് ഇന്ത്യ. സ്പിന്‍ കരുത്തില്‍ ഇന്ത്യക്ക് ലീഡ്.
Next articleഅംപയറുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു അശ്വിന്‍. കാരണം വിചിത്രം.