ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് ടീം അംഗമായ പൃഥ്വി ഷായെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഉൾപെടുത്താതിരുന്നത് ക്രിക്കറ്റ് ലോകത്ത് ഏറെ വിമർശനത്തിന് വഴി വെച്ചിരുന്നു .കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ശേഷം ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായ താരം ഇക്കഴിഞ്ഞ സയ്യദ് മുഷ്‌താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ടൂർണമെന്റിലും മിന്നും ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചിരുന്നു .
ഇത്തവണത്തെ ഐപിൽ സീസണിൽ താരം ഏഴ് കളികളിൽ നിന്നായി 300 അധികം റൺസ് അടിച്ചെടുത്തിരുന്നു .
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എതിരായ മത്സരത്തിൽ താരം ഒരോവറിലെ 6 പന്തും ബൗണ്ടറി പായിച്ച് റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചു.മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്റ അടക്കം ഷായെ ഒഴിവാക്കിയതിൽ സെലക്ഷൻ കമ്മിറ്റിക്ക് എതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചു .
എന്നാൽ താരത്തെ മികച്ച ബാറ്റിംഗ് ഫോം നിലനിർത്തുന്ന സമയത്തിലും ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയതിന് പിന്നിലെ കാരണവും ഇപ്പോള്‍ ആരാധകർക്കായി വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ ടീം സെലക്ഷൻ കമ്മിറ്റി .താരത്തിന്റെ ശരീര ഭാരം ടീമിൽ നിന്നൊഴിവാക്കാനുള്ള പ്രധാന കാരണമായി എന്നാണ് ലഭിക്കുന്ന സൂചനകൾ. “21കാരനായ പൃഥ്വി ഫീല്‍ഡിങ്ങില്‍ വളരെ പതുക്കെയാണ്. അവന്‍ ശരീരഭാരം എത്രയും വേഗം അല്‍പം കുറയ്ക്കണം ” ഷായെ പുറത്താക്കുവാനുള്ള കാരണം സെലക്ഷൻ പാനലിലെ അംഗം ഇന്നലെ വിശദമാക്കി .
അതേസമയം ടീമിൽ ഇടം നേടുവാൻ ശരീര വണ്ണം കുറക്കുന്നതിൽ ഷാ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷാബ് പന്തിനെ മാതൃകയാക്കണം എന്നാണ് ബിസിസിഐ പറയുന്നത് .”പന്തിന് ഫിറ്റ്‌നെസ് പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ ശരീരഭാരം കുറച്ച താരം ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ മൂന്ന് ഫോര്‍മാറ്റിലും ഒഴിവാക്കാനാവാത്ത താരമാണ്. പന്തിനെ പോലെ പൃഥ്വി ഷാക്കും ഇന്ത്യൻ ടീമിലേക്ക് ഒരു തിരിച്ചു വരവ് സാധ്യമാണ് “ബിസിസിഐ വ്യക്തമാക്കി. പൃഥ്വി ഷാ വൈകാതെ ഇന്ത്യൻ ടീമിൽ തിരികെ വരും എന്ന തരത്തിൽ ധാരാളം പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത് .
ബിസിസിഐയുടെ നിർദ്ദേശം ഷാ പിന്തുടരണം എന്നാണ് മിക്ക ക്രിക്കറ്റ് പ്രേമികളുടെയും ആവശ്യം .