ഡീവില്ലേഴ്സ് വേണ്ട ; ബാംഗ്ലൂരിനെ നയിക്കാന്‍ അവന്‍ വരണം : സ്റ്റെയ്ന്‍

ഈ സീസണോടെ റോയല്‍ ചലഞ്ചേഴ്സ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയും എന്ന വീരാട് കോഹ്ലിയുടെ പ്രഖ്യാപനം വളരെ ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. കോഹ്ലിക്ക് ശേഷം ആരെന്ന ചോദ്യത്തിനു ഉത്തരം എന്തായിരിക്കും. കോഹ്ലിക്ക് ശേഷം ബാംഗ്ലൂരിനെ നയിക്കുക കെല്‍ രാഹുലായിരിക്കും എന്ന് പറയുകയാണ് ബാംഗ്ലൂരില്‍ സഹതാരമായിരുന്ന ഡെയ്ല്‍ സ്റ്റെയ്ന്‍.

നിലവില്‍ പഞ്ചാബ് കിംഗ്സിന്‍റെ ക്യാപ്റ്റനാണ് കെല്‍ രാഹുല്‍. ” ആർസിബി ക്യാപ്റ്റനായി ഒരു ദീർഘകാല ഓപ്ഷൻ നോക്കുകയാണെങ്കിൽ, അവർ കെഎൽ രാഹുലിനെ തിരഞ്ഞെടുക്കണം. പതിഞ്ചാം സീസണിന് മുന്നോടിയായുള്ള ലേലത്തിൽ അവൻ ബാംഗ്ലൂരിലേക്ക് തിരിച്ചെടുത്തുമെന്ന് എനിക്ക് തോന്നുന്നു ” സ്റ്റെയ്ന്‍ പറഞ്ഞു.

kl rahul pk

2016 ഐപിഎല്‍ വരെ ബാംഗ്ലൂരിന്‍റെ ഭാഗമായിരുന്നു കെല്‍ രാഹുല്‍. 2017 ല്‍ പരിക്ക് കാരണം ഐപിഎല്‍ നഷ്ടമായ രാഹുലിനെ 2018 ല്‍ ലേലത്തിനു വിട്ടത് ആരാധകരെ ഞെട്ടിച്ചിരുന്നു. 11 കോടി രൂപക്കാണ് പഞ്ചാബ് കിംഗ്സ് കെല്‍ രാഹുലിനെ സ്വന്തമാക്കിയത്. 2020 ല്‍ അശ്വിന്‍ പഞ്ചാബ് വിട്ടത്തോടെ ക്ലബിലെ നായകനുമായി.

അതേസമയം ഡിവില്ലിയേഴ്സിനെ ക്യാപ്റ്റനായി നിയമിക്കുമോ എന്ന് ചോദിച്ചപ്പോൾ സ്റ്റെയ്നിന്റെ മറുപടി ഇങ്ങനെയായിരുന്നു. ” എബി ഡിവില്ലിയേഴ്സ് ക്യാപ്റ്റനായി നിയമിക്കുമെന്ന് ഞാൻ കരുതുന്നില്ല. അദ്ദേഹം ഒരു മികച്ച കളിക്കാരനും ക്യാപ്റ്റനുമാണ്. എന്നാൽ അദ്ദേഹം തന്റെ കരിയറിന്റെ അവസാനത്തിലാണ്. ഒരു ഇന്ത്യൻ താരത്തെയായിരിക്കും ബാംഗ്ലൂർ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കുക ” സ്റ്റെയിൻ പറഞ്ഞു.

Previous articleഇന്ത്യന്‍ വനിതകളുടെ പോരാട്ട വീര്യത്തിനു മുന്നില്‍ ഓസ്ട്രേലിയന്‍ വിജയകുതിപ്പിനു അവസാനം
Next articleഫിനിഷിങ് കിങായി ജഡേജ : ത്രില്ലർ മത്സരത്തിൽ ചെന്നൈക്ക്‌ ജയം