ഫിനിഷിങ് കിങായി ജഡേജ : ത്രില്ലർ മത്സരത്തിൽ ചെന്നൈക്ക്‌ ജയം

327782 3

ഐപിൽ മത്സരങ്ങൾ എല്ലാം ഏറെ ആവേശത്തിൽ പുരോഗമിക്കുമ്പോൾ ടീമുകൾ എല്ലാം പ്ലേഓഫ്‌ പ്രതീക്ഷകൾ സജീവമാക്കുവാൻ ജയങ്ങൾ മാത്രമാണ് കാത്തിരിക്കുന്നത്. ഐപിൽ പതിനാലാം സീസണിൽ കിരീടം നേടുമെന്ന് മിക്ക ആരാധകരും വിശ്വസിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ്, കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് ടീമുകളുടെ പോരാട്ടം അത്യന്തം ട്വിസ്റ്റുകൾ സമ്മാനിക്കുകയാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന ഇരു ടീമിനും പ്ലേഓഫിലേക്കുള്ള പ്രവേശനത്തിനും ഒപ്പം നെറ്റ് റൺറേറ്റും പ്രധാനമാണ്.എന്നാൽ നിർണായക മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റിങ് മികവിനും മുൻപിൽ പിടിച്ചുനിൽക്കുവാൻ പക്ഷേ കൊൽക്കത്ത ടീമിന് കഴിഞ്ഞില്ല. ഏറെ ത്രില്ലിംഗ് മത്സരത്തിൽ ജഡേജയുടെ ബാറ്റിങ് മാജിക്കാണ് ചെന്നൈക്ക്‌ സ്പെഷ്യൽ ജയം സമ്മാനിച്ചത്. പ്രസീദ് കൃഷ്ണ എറിഞ്ഞ പത്തൊൻപതാം ഓവറിൽ ജഡേജ രണ്ട് സിക്സും രണ്ടും ഫോറും നേടിയാണ് ചെന്നൈക്ക്‌ സൂപ്പർ ജയവും ഒപ്പം പ്ലേഓഫ്‌ യോഗ്യതയും കൂടി സമ്മാനിച്ചത്.ഓപ്പണർമാരുടെ മികവിൽ ജയത്തിലേക്ക്‌ കുതിച്ച ചെന്നൈക്ക്‌ സർപ്രൈസ് സമ്മാനിച്ചത് കൊൽക്കത്ത വീഴ്ത്തിയ തുടർ വിക്കറ്റുകളാണ്.

അതേസമയം അവസാന 2 ഓവറിൽ ചെന്നൈക്ക് ജയിക്കാൻ 26 റൺസ് വേണം എന്നിരിക്കെ പ്രസീദ് കൃഷ്ണ എറിഞ്ഞ പത്തൊൻപതാം ഓവറാണ് വഴിത്തിരിവായി മാറിയത്. പ്രസീദ് കൃഷ്ണയുടെ ഓവറിൽ ജഡേജ അവസാന നാല് ബൗളിൽ രവീന്ദ്ര ജഡേജ രണ്ട് സിക്സും രണ്ട് ഫോറും നേടിയാണ് ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന് സൂപ്പർ ജയം നൽകിയത്. എന്നാൽ അവസാന ഓവറിൽ എല്ലാവരെയും ഞെട്ടിക്കുന്ന ബൗളിംഗ് പ്രകടനമാണ് സ്പിന്നർ സുനിൽ നരെൻ പുറത്തെടുത്തത്. ആ ഓവറിൽ ജഡേജയും പുറത്തായത് മറ്റൊരു ട്വിസ്റ്റ്‌ കൂടി നൽകുമെന്ന് എല്ലാവരും കരുതി എങ്കിലും അവസാന ഓവറിൽ ഒരു റൺസ് വേണമെന്നിരിക്കെ ദീപക് ചഹാർ ഷോട്ട് കളിച്ചാണ് ചെന്നൈക്ക്‌ ജയം നൽകിയത്. ജയത്തിന് ഒപ്പം സീസണിൽ പോയിന്റ് ടേബിളിൽ ചെന്നൈ ഒന്നാമത് എത്തി.

See also  ഋതുരാജ് ചില്ലറക്കാരനല്ല, അവന് എല്ലാത്തിനും വ്യക്തതയുണ്ട്. അവിശ്വസനീയ നായകനെന്ന് ഹസി.

നേരത്തെ തൃപ്പാട്ടി ( 45), നിതീഷ് റാണ (37), ദിനേഷ് കാർത്തിക് (26 റൺസ് ) എന്നിവരുടെ മികവാണ് കൊൽക്കത്തക്ക്‌ 171 റൺസ് എന്ന സ്കോർ നൽകിയത്. മറുപടി ബാറ്റിങ്ങിൽ ചെന്നൈക്കായി ഋതുരാജ് ഗെയ്ക്ഗ്വാദ് (40),ഫാഫ് ഡ്യൂപ്ലസ്സിസ് (43) എന്നിവർ മികച്ച ഒരു തുടക്കം നൽകി എങ്കിലും ധോണി (1), സുരേഷ് റൈന (11) എന്നിവർ വിക്കറ്റ് നഷ്ടമാക്കിയത് തിരിച്ചടിയായി

Scroll to Top