ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പര 3-0 എന്ന നിലയിൽ തൂത്തുവാരാൻ ഇന്ത്യയ്ക്ക് സാധിച്ചു. അവസാന മത്സരത്തിൽ ഒരു കൂറ്റൻ വിജയം നേടിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. സൂര്യകുമാർ യാദവ് എന്ന പുതിയ ട്വന്റി20 നായകന്റെ കീഴിൽ വമ്പൻ പ്രകടനങ്ങളാണ് ഇന്ത്യ ഇപ്പോൾ കാഴ്ചവയ്ക്കുന്നത്.
ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലും ഉഗ്രൻ വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു. ശേഷം ബംഗ്ലാദേശിനെതിരെയും സർവ്വ മേഖലകളിലും ആധിപത്യം പുലർത്തിയ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പരമ്പരയിലെ വിജയത്തെ പറ്റി ടീമിന്റെ നായകൻ സൂര്യകുമാർ യാദവ് സംസാരിക്കുകയുണ്ടായി.
താൻ ഏറ്റവുമധികം പ്രാധാന്യം നൽകുന്നത് ടീമിനാണ് എന്ന് സൂര്യകുമാർ യാദവ് പറയുന്നു. താരങ്ങളെയൊക്കെയും ഒരുമിപ്പിച്ച് നന്നായി മുന്നോട്ടു പോകാനാണ് താൻ ശ്രമിക്കാറുള്ളത് എന്ന് സൂര്യകുമാർ കൂട്ടിച്ചേർക്കുകയുണ്ടായി. “ഒരു ടീം എന്ന നിലയിൽ ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കാൻ ഞങ്ങൾക്ക് സാധിച്ചു. നിസ്വാർത്ഥരായ ക്രിക്കറ്റർമാരെയാണ് നമുക്കൊക്കെയും ആവശ്യം. മറ്റുള്ളവരുടെ വിജയവും ആസ്വദിക്കാൻ കഴിയുന്ന താരങ്ങളാണ് ടീമിന്റെ ശക്തി. ഞങ്ങളെല്ലാവരും അത്തരത്തിൽ ശ്രദ്ധിക്കുന്നവരാണ്. ആരും ടീമിനേക്കാൾ വലുതല്ല. 49ലായാലും 99 ലായാലും ടീമി
എപ്പോഴും ഫ്ലെക്സിബിൾ ആയി തന്നെ തുടരേണ്ടതുണ്ട്. ഈ പരമ്പരയിൽ മികച്ച പ്രകടനം നടത്താൻ എല്ലാവർക്കും സാധിച്ചു. അത് അംഗീകരിക്കേണ്ടതാണ്. നല്ല കാര്യങ്ങൾ എടുത്ത് മുൻപോട്ടു പോകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.”- സൂര്യകുമാർ പറയുന്നു.
പരമ്പരയിലെ താരമായി തിരഞ്ഞെടുത്തത് ഇന്ത്യയുടെ ഓൾറൗണ്ടർ ഹർദിക് പാണ്ട്യയെയായിരുന്നു. പരമ്പരയിലെ തന്റെ മികച്ച പ്രകടനത്തിന് സഹായകരമായി മാറിയത് ഇന്ത്യയുടെ പരിശീലകനും നായകനും നൽകുന്ന സ്വാതന്ത്ര്യമാണ് എന്ന് പാണ്ഡ്യ പറയൂകയുണ്ടായി
“ടീമിന്റെ നായകനും പരിശീലകനും സഹതാരങ്ങൾക്ക് നൽകുന്ന സ്വാതന്ത്ര്യം അവിശ്വസനീയം തന്നെയാണ്. ഇത്തരത്തിൽ മത്സരം ആസ്വദിച്ചു കളിച്ചാൽ അതിന്റെ അങ്ങേയറ്റം എത്താൻ സാധിക്കും. എന്റെ ശരീരം ഇപ്പോൾ പൂർണ്ണമായ ഫിറ്റാണ്. ദൈവം എന്നെ എല്ലായിപ്പോഴും സഹായിക്കുന്നുണ്ട്. പ്രക്രിയകൾ തുടരുകയാണ്.”- ഹർദിക് പാണ്ഡ്യ പറഞ്ഞു.
എന്നാൽ പരമ്പരയിലൂടനീളം മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിക്കാത്തതിൽ നിരാശ അറിയിച്ചാണ് ബംഗ്ലാദേശ് നായകൻ ഷാന്റോ സംസാരിച്ചത്. “ഞങ്ങൾ ഇവിടെ ഞങ്ങളുടെ മികച്ച ക്രിക്കറ്റല്ല കളിച്ചത്. 3 മത്സരങ്ങളിലും ഒരു ബാറ്റിംഗ് യൂണിറ്റ് എന്ന നിലയിൽ തന്ത്രങ്ങൾ പ്രാവർത്തികമാക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല. ഇന്ന് ഞങ്ങളുടെ ബോളർമാരാരും നന്നായി പന്തറിഞ്ഞില്ല. ഇപ്പോൾ ഞങ്ങൾ ഞങ്ങളിൽ തന്നെ വിശ്വസിക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങളുടെ മുൻനിര ബാറ്റർമാർ ഇനിയും ഒരുപാട് പുരോഗതിയിൽ എത്താനുണ്ട്.”- ഷാന്റോ പറഞ്ഞു വെക്കുന്നു.