ഇത്തവണ ഐപിഎല്ലിലെ ഏറ്റവും മികച്ച ഇന്നിംഗ്സ് സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പിറന്ന ആ സെഞ്ച്വറി : മനസ്സ് തുറന്ന് മുൻ ഇന്ത്യൻ താരം

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ ഏറ്റവും മികച്ച ബാറ്റിംഗ്  പോരാട്ടമാണ് പഞ്ചാബ് കിങ്‌സ് എതിരായ സീസണിലെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസ്  നായകൻ സഞ്ജു  കാഴ്ചവെച്ചത് .
ഐപിൽ ചരിത്രത്തിൽ ഒരു ക്യാപ്റ്റന്റെ അരങ്ങേറ്റ മത്സരത്തിലെ ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡും സഞ്ജു സാംസൺ സ്വന്തം പേരിലാക്കി .
മികച്ച ബാറ്റിംഗ് ഫോം തുടർന്ന സീസണിൽ  സഞ്ജു ടീമിന്റെ പ്രധാന ബാറ്റിംഗ് കരുത്തായിരുന്നു  കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഐപിഎല്‍ ഉപേക്ഷിച്ചപ്പോൾ ഏഴ് മത്സരങ്ങളില്‍ 46.16 ശരാശരിയില്‍ 277 റണ്‍സാണ് സഞ്ജു നേടിയത്.

ഐപിൽ കരിയാറിലാകെ മൂന്ന് സെഞ്ച്വറി പ്രകടനങ്ങൾ നേടിയ സഞ്ജുവിന്റെ ഈ സീസണിലെ ആദ്യ ശതകത്തെ  ഏറെ  പുകഴ്ത്തുകയാണ് മുന്‍ ഇന്ത്യന്‍ താരം റിതീന്ദര്‍ സിംഗ് സോധി .സഞ്ജുവിന് പുറമെ രാജസ്ഥാന്റെ തന്നെ ജോസ് ബട്‌ലര്‍, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ എന്നിവരും സെഞ്ചുറി നേടിയെങ്കിലും റിതീന്ദര്‍ സിംഗ് സോധിക്ക് ഇഷ്ടപെട്ടത് സഞ്ജുവിന്റെ ക്ലാസ്സ്‌ സെഞ്ച്വറി തന്നെയാണ് .

“ടി20യില്‍ സെഞ്ചുറി എന്ന നേട്ടം സ്വന്തമാക്കുക  എളുപ്പമുള്ള കാര്യമല്ല. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിച്ച് കളിക്കണം. നിലയുറപ്പിക്കാനുള്ള സമയം പോലും ടി:20 ഫോർമാറ്റിൽ കിട്ടില്ല എപ്പോഴും  വേഗത്തില്‍ സിംഗിളും ഡബ്ബിളും ഓടിയെടുക്കണം. ഇതിനിടെ സിക്‌സും ഫോറും നേടണം.  ഇത്തവണ ഐപിഎല്ലിലെ മികച്ച ഇന്നിംഗ്സ് തിരഞ്ഞെടുക്കാൻ ആരേലും എന്നോട് പറഞ്ഞാൽ ഞാന്‍ സഞ്ജുവിന്റെ ആ  ഇന്നിങ്‌സ് തന്നെ  പറയും. പഞ്ചാബ് കിംഗ്‌സിനെതിരെ  അദ്ദേഹം നേടിയ 119 റണ്‍സാണ് എന്റെ ഫേവറൈറ്റ്  ” മുൻ ഇന്ത്യൻ താരം തന്റെ അഭിപ്രായം വിശദമാക്കി .

Previous articleഏറെ ഭയാനക അവസ്ഥയായിരുന്നു അത് :കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് ബാധിച്ച അനുഭവം തുറന്ന് പറഞ്ഞ് അശ്വിൻ
Next articleസഞ്ചു സാംസണിനു അവസരം ലഭിക്കുമോ ? ശ്രീലങ്കന്‍ പര്യടനത്തിന്‍റെ തീയ്യതികള്‍ ഇങ്ങനെ