തകര്‍പ്പന്‍ സെഞ്ചുറിയുമായി വിരാട് കോഹ്ലി. റെക്കോഡ് നേട്ടം.

F1kYceGaQAA8td7 scaled

വിന്‍ഡീസിനെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി വിരാട് കോഹ്ലി. തന്‍റെ രാജ്യന്തര കരിയറിലെ 76ാം സെഞ്ചുറിയാണ് വിരാട് കോഹ്ലി സ്വന്തമാക്കിയത്. മത്സരത്തില്‍ 206 പന്തില്‍ 11 ഫോര്‍ ഉള്‍പ്പെടെ 121 റണ്‍സാണ് കോഹ്ലി സ്കോര്‍ ചെയ്തത്.

F1kYfJiacAEBGTv

തന്‍റെ 500ാം മത്സരത്തില്‍ സെഞ്ചുറി കണ്ടെത്തിയ വിരാട് കോഹ്ലി നിരവധി റെക്കോഡുകളും സ്വന്തമാക്കി. ഏറ്റവും വേഗത്തില്‍ 76 സെഞ്ചുറി എന്ന റെക്കോഡ് ഇനി വിരാട് കോഹ്ലിയുടെ പേരിലാണ്. സച്ചിന്‍റെ 587 ഇന്നിംഗ്സില്‍ നിന്നുള്ള 76 സെഞ്ചുറി റെക്കോഡാണ് 559 ഇന്നിംഗ്സില്‍ നിന്നും വിരാട് കോഹ്ലി മറികടന്നത്.

വിന്‍ഡീസിനെതിരെയുള്ള വിരാട് കോഹ്ലിയുടെ 12ാം സെഞ്ചുറിയാണ് ഇത്. കരീബിയന്‍ നിരക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറി എന്ന റെക്കോഡ് ലിസ്റ്റില്‍ രണ്ടാമത് എത്തി. 13 സെഞ്ചുറിയുമായി സുനില്‍ ഗവാസ്കറാണ് ഒന്നാമന്‍.

Read Also -  റിഷഭ് പന്തിനു വിലക്ക്. ബാംഗ്ലൂരിനെതിരെയുള്ള പോരാട്ടം നഷ്ടമാകും.
Scroll to Top