റെക്കോർഡുകളുടെ പറുദീസയുമായി ഗിൽ- ജയിസ്വാൾ. ചരിത്രം തിരുത്തിക്കുറിച്ചു.

വിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ നാലാം മത്സരത്തിൽ വളരെ ആധികാരികമായ വിജയം തന്നെയാണ് ഇന്ത്യ സ്വന്തമാക്കിയത്. വെസ്റ്റിൻഡീസ് ഉയർത്തിയ 179 എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്കായി ഓപ്പണർമാരായ ഗില്ലും ജെയിസ്വാളും ചേർന്ന് അടിച്ചു തൂക്കുകയായിരുന്നു.

ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ നിറഞ്ഞാടിയപ്പോൾ മത്സരത്തിൽ ഇന്ത്യ 9 വിക്കറ്റുകളുടെ വിജയവും നേടി. ഇവരുടെയും തകർപ്പൻ ബാറ്റിംഗ് പ്രകടനത്തോടെ ഒരുപാട് റെക്കോർഡുകളാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 165 റൺസാണ് മത്സരത്തിൽ നേടിയത്.

ജയസ്വാൾ മത്സരത്തിൽ 11 ബൗണ്ടറികളും മൂന്ന് സിക്സറുകളുമടക്കം 84 റൺസ് നേടി പുറത്താവാതെ നിന്നു. 3 ബൗണ്ടറികളും 5 സിക്സറുകളുമടക്കം 47 പന്തിൽ 77 റൺസായിരുന്നു ശുഭ്മാൻ ഗില്ലിന്റെ സമ്പാദ്യം. ഈ തകർപ്പൻ വെടിക്കെട്ടോടുകൂടി ഒരുപാട് റെക്കോർഡുകൾ മറികടക്കാനും ഇരുവർക്കും സാധിച്ചു.

ഇന്ത്യക്കായി ട്വന്റി20കളിൽ ഏറ്റവും ഉയർന്ന കൂട്ടുകെട്ട് എന്ന റെക്കോർഡിൽ രണ്ടാം സ്ഥാനം കയ്യടക്കാൻ ശുഭമാൻ ഗില്ലിനും ജയസ്വാളിനും സാധിച്ചിട്ടുണ്ട്. 165 റൺസാണ് ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. അയർലണ്ടിനെതിരെ 175 റൺസിന്റെ കൂട്ടുകെട്ട് കെട്ടിപ്പിടുത്ത ദീപക് ഹൂഡയും സഞ്ജു സാംസനുമാണ് ലിസ്റ്റിൽ ആദ്യമുള്ളത്. ഒപ്പം കെ എൽ രാഹുലും രോഹിത് ശർമയും 165 റൺസ് കൂട്ടുകെട്ടുമായി ലിസ്റ്റിൽ രണ്ടാം സ്ഥാനം പങ്കിടുന്നു.

ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് കൂട്ടുകെട്ട് എന്ന റെക്കോർഡിൽ രോഹിത്തിനും രാഹുലിനും ഒപ്പമെത്താൻ ശുഭമാൻ ഗില്ലിനും ജെയിസ്വാളിനും സാധിച്ചിട്ടുണ്ട്. എന്തായാലും മത്സരത്തിൽ ഒരു ഐതിഹാസിക കൂട്ടുകെട്ട് തന്നെയാണ് ഗില്ലും ജെയിസ്വാളും ചേർന്ന് കെട്ടിപ്പടുത്തത്. ഇന്ത്യയെ സംബന്ധിച്ച് ഇത്തരം ഒരു തകർപ്പൻ തിരിച്ചുവരവ് മത്സരത്തിൽ അത്യാവശ്യമായിരുന്നു.

നാലാം മത്സരത്തിലെ ഈ വിജയത്തോടുകൂടി ഇന്ത്യ പരമ്പരയിൽ 2-2 എന്ന നിലയിൽ എത്തിച്ചിട്ടുണ്ട്. അവസാന മത്സരം ഇന്ന് ഫ്ലോറിഡയിൽ നടക്കുമ്പോൾ ആവേശം അണപൊട്ടും എന്നത് ഉറപ്പാണ്. അവസാന മത്സരത്തിൽ കൂടി ഇത്തരം മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് വിജയം കാണാൻ സാധിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാനാവും. വിൻഡിസിനെതിരായ പരമ്പരയ്ക്ക് ശേഷം അയർലണ്ടിനെതിരായും ഇന്ത്യ മൂന്ന് ട്വന്റി20 മത്സരങ്ങൾ അടങ്ങുന്ന പരമ്പര കളിക്കുന്നുണ്ട്.

Previous articleഓപ്പണര്‍മാര്‍ കസറി !! ഇന്ത്യക്ക് 9 വിക്കറ്റ് വിജയം. പരമ്പരയില്‍ ഒപ്പത്തിനൊപ്പം
Next articleരോഹിതിനെ അടിച്ചുതൂക്കി റെക്കോർഡുമായി ജയസ്വാൾ. എലൈറ്റ് ക്ലബ്ബിൽ സ്ഥാനം പിടിച്ചു.