ഐപിൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ് രോഹിത് ശർമ്മ നായകനായ മുംബൈ ഇന്ത്യൻസ്. 5 ഐപിഎൽ കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള മുംബൈക്ക് പക്ഷേ ഈ സീസൺ സമ്മാനിക്കുന്നത് നിരാശ മാത്രം. ഐപിൽ പതിനഞ്ചാം സീസണിൽ ഇതുവരെ ജയം കണ്ടെത്തിയിട്ടില്ലാത്ത മുംബൈ ഇന്ത്യൻസ് സീസണിൽ ഇതുവരെ കളിച്ച എട്ടിൽ എട്ടും പരാജയപെട്ടാണ് വിമർശനങ്ങളും ഒപ്പം അപൂർവ്വമായ നാണക്കേടിന്റെ റെക്കോർഡും സ്വന്തമാക്കുന്നത്.
ഐപിൽ ചരിത്രത്തിൽ തന്നെ ഒരു സീസണിൽ ആദ്യത്തെ എട്ട് കളികൾ തോറ്റ ഏക ടീമായയി മാറിയ മുംബൈ ടീം ഒരു ജയത്തിനായി കാത്തിരിക്കുകയാണ്. എന്നാൽ തോൽവിക്ക് പിന്നാലെ രോഹിത് ശർമ്മക്കും ടീമിനും എതിരെ വിമർശനം ഉന്നയിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര.
ബാറ്റിംഗ് നിരയിൽ ശക്തരായ താരങ്ങൾ പലരും ഈ സീസണിൽ മോശം പ്രകടനം തുടരുന്നതാണ് തോൽവികൾക്കുള്ള പ്രധാന കാരണമായി ആകാശ് ചോപ്ര വിശദമായി ചൂണ്ടികാണിക്കുന്നത്.കേവലം ബൗളിംഗ് നിര മാത്രമല്ല വളരെ ഏറെ പ്രതീക്ഷകളോടെ ടീമിലേക്ക് എത്തിച്ച പവർഹിറ്റിങ് താരങ്ങളും മുംബൈയുടെ ഈ പതനത്തിനുള്ള മുഖ്യ കാരണമായി ആകാശ് ചോപ്ര പറയുന്നു.
“കിറോൺ പൊള്ളാർഡിന്‍റെ ബാറ്റിന് നമ്മൾ എല്ലാം ആഗ്രഹിച്ച രീതിയിൽ ബൗളിനെ പ്രഹരിക്കാൻ പോലും സാധിക്കുന്നില്ല. ഇനി അദ്ദേഹം ഒരുവേള കണക്ട് ചെയ്താൽ പോലും അത് ഒരു സിംഗിൾ വല്ലതും ആയിരിക്കും. ഈ ഐപിൽ സീസണിൽ ജയദേവ് ഉനദ്ഘട്ട് ഒരുവേള കിറോൺ പൊള്ളാഡിനേക്കാൾ ബൗൾ സ്ട്രൈക്ക് നടത്തിയിട്ടുണ്ട്. ഇഷാൻ കിഷന്‍റെ ബാറ്റ്, ബോളിലേക്ക് പോലും എത്തുന്നില്ല. ഒരു താരം ആത്മവിശ്വാസം ഇത്രത്തോളം താഴ്ന്ന സാഹചര്യം നമ്മൾ എല്ലാം നോക്കേണ്ടത് തന്നെയാണ്.”ആകാശ് ചോപ്ര അഭിപ്രായം വിശദമാക്കി
മുംബൈ ഇന്ത്യന്‍സ് എവിടെ നില്‍ക്കുന്നു എന്നതിന്‍റെ യാഥാര്‍ഥ്യം ഇതാണ് എന്നാണ് ചോപ്ര ചൂണ്ടികാട്ടുന്നത്. മുൻ വർഷങ്ങളിലെപ്പോലെ അത്ര കരുത്തുറ്റ ടീം അല്ല മുംബൈ എന്നതു സമ്മതിക്കുന്നു. ഭാഗ്യം എന്നതും അവർക്കൊപ്പമല്ല. എന്താണു സംഭവിക്കുന്നതെന്ന് എനിക്കു മനസ്സിലാകുന്നതുമില്ല” – ചോപ്ര കൂട്ടിചേര്‍ത്തു.