ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സീസണില്‍ ഇതാദ്യമായി വിജയം നേടി മുംബൈ ഇന്ത്യന്‍സ്. രാജസ്ഥാന്‍ ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സ് 19.2 ഓവറില്‍ വിജയം നേടി. തുടക്കത്തിലേ തകര്‍ച്ചക്ക് ശേഷം സുര്യകുമാര്‍ യാദവും തിലക് വര്‍മ്മയും ചേര്‍ന്നാണ് വിജയലക്ഷ്യത്തിനു അടുത്ത് എത്തിച്ചത്. സൂര്യകുമാര്‍ യാദവ് (39 പന്തില്‍ 51) അര്‍ദ്ധസെഞ്ചുറി നേടിയപ്പോള്‍ തിലക് വര്‍മ്മ 35 റണ്‍സ് നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സിനായി ജോസ് ബട്ട്ലറാണ് (52 പന്തില്‍ 67) ടോപ്പ് സ്കോററായത്. അവസാന നിമിഷം അശ്വിന്‍ (9 പന്തില്‍ 21) മികച്ച പ്രകടനം നടത്തിയെങ്കിലും മറു വശത്ത് വിന്‍ഡീസ് താരം ഹെറ്റമയര്‍ (14 പന്തില്‍ 6) ടച്ച് കണ്ടെത്താന്‍ വിഷമിച്ചു.
മെറിഡെത്ത് എറിഞ്ഞ അവസാന ഓവറില്‍ 3 റണ്‍സ് മാത്രമാണ് പിറന്നത്. ഹെറ്റ്മയറുടെ കോണ്‍ഫിഡന്‍റ് കാരണം സിംഗളുകളും നിരസിക്കപ്പെട്ടിരുന്നു. ലോ സ്കോറിങ്ങ് മത്സരത്തില്‍ ഈ റണ്‍സുകള്‍ നിര്‍ണായകമായി മാറി. ഇതിനെ പറ്റി മത്സരത്തിനു ശേഷം ക്യാപ്റ്റന്‍ സഞ്ചു സാംസണ്‍ പറയുകയുണ്ടായി.
” ഞങ്ങള്‍ക്ക് കുറച്ചുകൂടി റണ്‍സ് നേടാന്‍ കഴിയുമായിരുന്നു. മഞ്ഞ് വീഴ്ച്ചയുണ്ടായിരുന്നതിനാല്‍ ബോള്‍ ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു. പന്തും മാറ്റേണ്ടി വന്നു. പല വേദികള്‍ പല രീതിയിലാണ് പെരുമാറുന്നത്. ഇവിടെ ആദ്യം ബാറ്റ് ചെയ്യുന്നത് ബുദ്ധിമുട്ടാണ്. കുറച്ചുകൂടി റണ്‍സ് ഉണ്ടായിരുന്നെങ്കില്‍ ഞങ്ങളെ അത് സഹായിച്ചാനെ ” മത്സര ശേഷം സഞ്ചു സാംസണ്‍ പറഞ്ഞു.
9 മത്സരങ്ങളില്‍ നിന്നും 12 പോയിന്‍റുമായി രാജസ്ഥാന്‍ രണ്ടാമതാണ്. കൊല്‍ക്കത്തക്കെതിരെയാണ് അടുത്ത മത്സരം