കോഹ്ലിയും രോഹിത്തും ജയിസ്വാളുമല്ല, ഇന്ത്യയുടെ വിജയത്തിന് കാരണം അവനാണ്. അത്ഭുത പ്രസ്താവനയുമായി സഹീർ.

364593

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ തകർപ്പൻ വിജയമാണ് ഇന്ത്യ നേടിയിരിക്കുന്നത്. ആദ്യ ടെസ്റ്റിൽ ഇന്നിംഗ്സിനും 141 റൺസിനും ഇന്ത്യ വിജയം നേടുകയായിരുന്നു. രണ്ടാം ടെസ്റ്റ് മഴമൂലം ഉപേക്ഷിച്ചപ്പോൾ പരമ്പര 1-0ന് ഇന്ത്യ സ്വന്തമാക്കി. രോഹിത് ശർമ, വിരാട് കോഹ്ലി, ജെയിസ്വാൾ എന്നിവരുടെ ബാറ്റിംഗ് പ്രകടനമായിരുന്നു ഇരു ടെസ്റ്റുകളിലും ഇന്ത്യയ്ക്ക് മേൽക്കൈ നൽകിയത്.

ഇവരെ പ്രകീർത്തിച്ചുകൊണ്ട് മത്സരശേഷം ഒരുപാട് മുൻ താരങ്ങളും രംഗത്ത് വരികയുണ്ടായി. എന്നാൽ ഈ മൂന്നുപേർക്കുമല്ല താൻ പ്ലെയർ ഓഫ് ദി സീരീസ് അവാർഡ് നൽകാൻ തിരഞ്ഞെടുക്കുന്നത് എന്നാണ് സഹീർ ഖാൻ പറയുന്നത്. പരമ്പരയിൽ ഏറ്റവുമധികം വിക്കറ്റുകൾ കൊയ്ത ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനാണ് പരമ്പരയിലെ മികച്ച കളിക്കാരൻ എന്ന് സഹീർ പറയുന്നു.

“പരമ്പര എടുത്ത് പരിശോധിച്ചാൽ മനസ്സിലാവുന്ന ഒരു കാര്യമുണ്ട്. പരമ്പരയിൽ ഇന്ത്യൻ ബോളർമാരിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയത് രവിചന്ദ്രൻ അശ്വിനായിരുന്നു. ആദ്യ ടെസ്റ്റിൽ 10 വിക്കറ്റുകളടക്കം ആകെ 4 ഇന്നിംഗ്സുകളിൽ നിന്നായി 15 വിക്കറ്റുകൾ സ്വന്തമാക്കാൻ രവിചന്ദ്രൻ അശ്വിന് സാധിച്ചു. കൂടാതെ ബാറ്റിങ്ങിലും അശ്വിൻ മികവുപുലർത്തി. ബാറ്റിംഗിൽ ഒരു അർധസെഞ്ച്വറിയും അശ്വിൻ നേടിയിരുന്നു. അശ്വിനെ സംബന്ധിച്ച് വളരെ മികച്ച ഒരു പരമ്പര തന്നെയായിരുന്നു വിൻഡീസിൽ അവസാനിച്ചത്.”- സഹീർ ഖാൻ പറയുന്നു.

Read Also -  കോഹ്ലി പാകിസ്ഥാനിൽ വന്ന് കളിച്ച് മികവ് പുലർത്തൂ, കരിയറിൽ അവശേഷിക്കുന്നത് ആ നാഴികക്കല്ല്. യൂനിസ് ഖാൻ.

“രോഹിത് ശർമ, ജയിസ്വാൾ, വിരാട് കോഹ്ലി എന്നിവരെല്ലാം പരമ്പരയിൽ റൺസ് കണ്ടെത്തിയിരുന്നു. എന്നാൽ പരമ്പരയിൽ ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചവരിൽ ഒരാൾ രവിചന്ദ്രൻ അശ്വിനാണ്. ഇന്ത്യയ്ക്ക് ഫലം നേടി തരാൻ സഹായിച്ച പ്രധാന ആളാണ് അശ്വിൻ. അതുകൊണ്ടുതന്നെ എന്റെ മാൻ ഓഫ് ദി സീരീസ് രവിചന്ദ്രൻ അശ്വിനാണ്.”

സഹീർ ഖാൻ കൂട്ടിച്ചേർത്തു. 2023 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ അശ്വിനെ തഴഞ്ഞിരുന്നു. അതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും പൊട്ടിപ്പുറപ്പെടുകയുണ്ടായി. അതിനുശേഷമാണ് അശ്വിൻ ഒരു ഉഗ്രൻ തിരിച്ചുവരവ് നടത്തി തന്റെ ശക്തി തെളിയിച്ചിരിക്കുന്നത്.

വിൻഡീസിനെതിരെ 4 ഇന്നിങ്സുകളിൽ നിന്നായി 90 ഓവറുകൾ അശ്വിൻ ബോൾ ചെയ്യുകയുണ്ടായി. 2.5 എന്ന കുറഞ്ഞ ഇക്കണോമി റൈറ്റിലാണ് അശ്വിൻ പന്തറിഞ്ഞത്. 15 വിക്കറ്റുകൾ പരമ്പരയിൽ സ്വന്തമാക്കാനും അശ്വിന് സാധിച്ചിട്ടുണ്ട്. ആദ്യ മത്സരത്തിൽ 12 വിക്കറ്റുകളാണ് അശ്വിൻ സ്വന്തമാക്കിയത്.

ശേഷം രണ്ടാം ടെസ്റ്റിൽ മൂന്ന് വിക്കറ്റുകളും അശ്വിൻ നേടുകയുണ്ടായി. ആദ്യ ടെസ്റ്റിൽ ഇന്ത്യയെ ഇന്നിങ്സ് വിജയത്തിലേക്ക് നയിച്ചത് അശ്വിന്റെ ഈ മികവാർന്ന പ്രകടനമായിരുന്നു. ഇന്ത്യക്കായി ബോളിങ്ങിൽ അശ്വിൻ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ, ബാറ്റിംഗിൽ യുവ ഓപ്പണർ യശസ്വി ജെയ്‌സ്വാൾ ആയിരുന്നു തിളങ്ങിയത്. പരമ്പരയിൽ ഏറ്റവുമധികം റൺസ് കണ്ടെത്തിയത് ജയിസ്വാൾ ആയിരുന്നു.

Scroll to Top