കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആഭ്യന്തര ക്രിക്കറ്റിൽ തകര്‍പ്പന്‍ പ്രകടനമായിരുന്നു സര്‍ഫറാസ് ഖാന്‍ കാഴ്ച്ചവച്ചത്. എന്നാല്‍ ഫിറ്റ്നെസ് പ്രശ്നങ്ങളും മറ്റ് പല കാരണങ്ങളാലും സര്‍ഫറാസ് ഖാനെ ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് പരിഗണിച്ചിരുന്നില്ലാ. എന്നാല്‍ സ്വപ്നം പൂവണിഞ്ഞ് ഒടുവില്‍ സര്‍ഫറാസ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറി.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെയുടെ കൈകളില്‍ നിന്നുമാണ് സര്‍ഫറാസ് ഖാന്‍ അരങ്ങേറ്റ ക്യാപ്പ് സ്വീകരിച്ചത്. 97ാം നമ്പറാണ് സര്‍ഫറാസ് ഖാന്‍ അണിഞ്ഞിരിക്കുന്നത്. സര്‍ഫറാസ് ഖാന്‍റെ സഹോദരന്‍ മുഷീര്‍ ഖാനും ഇതേ നമ്പര്‍ ധരിച്ചാണ് അണ്ടര്‍-19 ലോകകപ്പ് കളിച്ചത്.
ഇരുവരുടേയും ജേഴ്സി നമ്പറിനു പിന്നില്‍ ഒരു കാരണമുണ്ട്. ഇത് തൻ്റെ അച്ചന് ആദരസൂചകമായാണ് ഇരുവരും ഈ ജേഴ്സി നമ്പര്‍ അണിയുന്നത്. ഡൊമസ്റ്റിക്ക് ക്രിക്കറ്റിലെ അറിയപ്പെടുന്ന പരിശീലകനാണ് സര്‍ഫറാസിന്‍റെ പിതാവായ നൗഷാദ്. നൗഷാധിന്‍റെ പേരില്‍ നിന്നാണ് ഈ ജേഴ്സി ലഭിച്ചത്. ഹിന്ദി ഭാഷയില്‍ നൗ (ഒമ്പത്), സാത് (ഏഴ്) എന്നിവ കൂട്ടി എഴുതി 97 എന്ന നമ്പറാണ് സര്‍ഫറാസ് ഖാന്‍ സ്വീകരിച്ചത്.
അരങ്ങേറ്റം നടത്തിയ സര്‍ഫറാസ് ഖാന്‍ ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. 66 പന്തില്‍ 1 സിക്സും 9 ഫോറുമായാണ് 62 റണ്‍സ് നേടിയത്. വളരെ നീര്‍ഭാഗ്യകരമായ രീതിയിലാണ് സര്‍ഫറാസ് പുറത്തായത്.