സെഞ്ചുറിയ്ക്ക് ശേഷം എന്തുകൊണ്ട് മസിൽ സെലിബ്രേഷൻ? സഞ്ജു തുറന്ന് പറയുന്നു.

ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി20യിൽ സെഞ്ച്വറി നേടിയതിന് ശേഷമുള്ള സഞ്ജുവിന്റെ ആഘോഷ രീതികൾ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. തന്റെ മസിൽ കാണിച്ചാണ് സഞ്ജു വെടിക്കെട്ട് സെഞ്ച്വറി സെലിബ്രേറ്റ് ചെയ്തത്.

എന്തുകൊണ്ടാണ് ഇത്തരമൊരു ആഘോഷരീതി സെഞ്ച്വറിയ്ക്ക് ശേഷം തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ ഇപ്പോൾ. ഒരിക്കലും തന്റെ മസിൽ കാണിക്കാൻ വേണ്ടിയല്ല അത്തരമൊരു ആഹ്ലാദപ്രകടനം നടത്തിയത് എന്ന് സഞ്ജു സാംസൺ പറയുകയുണ്ടായി. ഇതിന് പിന്നിലെ വ്യക്തമായ കാരണം സഞ്ജു വെളിപ്പെടുത്തിയിട്ടുണ്ട്.

അങ്ങനെയൊരു ആഹ്ലാദപ്രകടനം നടത്തണമെന്ന് തന്റെ മനസ്സിൽ ഒരിക്കലും ഉണ്ടായിരുന്നില്ല എന്നാണ് സഞ്ജു പറഞ്ഞത്. എന്നാൽ സെഞ്ച്വറി നേടിയ ശേഷം ഡഗൗട്ടിലേക്ക് നോക്കിയപ്പോൾ അവിടെ സഹതാരങ്ങളും പരിശീലകരുമൊക്കെയും ഇത്തരത്തിൽ മസിൽ സെലിബ്രേഷൻ നടത്താനായി ആംഗ്യം കാണിക്കുകയായിരുന്നു എന്ന് സഞ്ജു പറയുന്നു.

ഒരു കാരണവശാലും താൻ മസിൽ കാട്ടിയത് തന്റെ മനസ്സിന്റെ വലിപ്പം കാണിക്കാനല്ല എന്നാണ് സഞ്ജു പറയുന്നത്. കാരണം അത്ര മസിലുള്ള താരമല്ല താൻ എന്ന് സഞ്ജു സമ്മതിക്കുന്നു. മസിൽ എന്നതിലുപരിയായി അത് തന്റെ മാനസിക ശക്തിയെയാണ് കാണിക്കുന്നത് എന്ന് സഞ്ജു പറഞ്ഞു.

ഇതുവരെ കരിയറിൽ ഉണ്ടായ പല പ്രശ്നങ്ങളെയും താൻ അതിജീവിച്ചാണ് ഇവിടെ വരെ എത്തിയത് എന്ന് സഞ്ജു ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിലുള്ള പോരാട്ട വീര്യമാണ് ഈ മസിൽ സെലിബ്രേഷനിലൂടെ ഉദ്ദേശിച്ചത് എന്നാണ് സഞ്ജു കൂട്ടിച്ചേർക്കുന്നത്.

മത്സരത്തിൽ 40 പന്തുകളിൽ നിന്നായിരുന്നു സഞ്ജു സാംസൺ തന്റെ ആദ്യ ട്വന്റി20 സെഞ്ച്വറി സ്വന്തമാക്കിയത്. ഇതുവരെ ട്വന്റി20 ക്രിക്കറ്റിൽ വളരെ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ സഞ്ജുവിന് സാധിച്ചിരുന്നില്ല. എന്നാൽ ട്വന്റി20ലെ മോശം ഫോമിന് സഞ്ജു ഒരു അറുതി വരുത്തിയിരിക്കുകയാണ്.

അതിനാൽ തന്നെ അടുത്ത ട്വന്റി20 മത്സരങ്ങളിലും സഞ്ജു ഇന്ത്യയുടെ ഓപ്പണറായി കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇനി ഇന്ത്യയ്ക്ക് ട്വന്റി20 മത്സരങ്ങൾ വരുന്നത്.

നവംബർ 8 മുതൽ 15 വരെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പര നടക്കുന്നത്. ദക്ഷിണാഫ്രിക്കൻ മണ്ണിൽ നടക്കുന്ന പരമ്പരയിൽ 4 ട്വന്റി20 മത്സരങ്ങളാണ് ഉൾപ്പെടുന്നത്. ഈ പരമ്പരയിൽ സഞ്ജു കളിക്കും കാര്യത്തിൽ വ്യക്തതയുണ്ട്. നിലവിൽ കേരളത്തിനൊപ്പം രഞ്ജി ട്രോഫി മത്സരത്തിൽ അണിനിരക്കാൻ തയ്യാറെടുക്കുകയാണ് സഞ്ജു സാംസൺ

Previous articleസഞ്ജു ഇന്ത്യയുടെ ടെസ്റ്റ്‌ ടീമിലേക്ക്. ടീം മാനേജ്മെന്റിന്റെ വാക്കുകൾ വെളിപ്പെടുത്തി താരം.
Next articleപല പരിശീലകർക്ക് കീഴിൽ കളിച്ചിട്ടുണ്ട്, പക്ഷേ ഗംഭീർ വ്യത്യസ്തൻ. കാരണം പറഞ്ഞ് സഞ്ചു സാംസണ്‍.