ടെസ്റ്റ് കരിയറില്‍ മികച്ച തുടക്കമാണ് ഇന്ത്യന്‍ യുവതാരം ശ്രേയസ്സ് അയ്യര്‍ നടത്തിയത്. കാണ്‍പൂരില്‍ ന്യൂസിലന്‍റിനെതിരെയുള്ള ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ യുവതാരം രണ്ടാം ഇന്നിംഗ്സില്‍ അര്‍ദ്ധസെഞ്ചുറിയുമായി വരവറിയിച്ചു. ഇന്ത്യന്‍ മധ്യനിരയിലെ പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരമായിട്ടാണ് ശ്രേയസ്സ് അയ്യറുടെ വരവ്വ്.
ശ്രേയസ്സ് അയ്യറുടെ ബാറ്റിംഗ് പ്രകനത്തില്‍ സന്തോഷവാനായ സൗരവ് ഗാംഗുലി, പക്ഷേ ശരിക്കുമുള്ള പരീക്ഷണം ദക്ഷിണാഫ്രിക്കയില്‍ ആയിരിക്കുമെന്ന് ഗാംഗുലി പറഞ്ഞു. ഡിസംമ്പര്‍ 26 മുതലാണ് 3 ടെസ്റ്റ് പരമ്പരകളോടെ സൗത്താഫ്രിക്കന്‍ പരമ്പരക്ക് തുടക്കം കുറിക്കുന്നത്.
”ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അവന്‍റെ ശരാശരി 50 ആണെന്ന് ഞാൻ കരുതുന്നു. ഞാൻ അവന്റെ ഫസ്റ്റ് ക്ലാസ് ശരാശരി കണ്ടു, അവൻ 10 വർഷത്തേക്ക് 52 ശരാശരിയിലാണ് ബാറ്റ് ചെയ്യുന്നത്. ഇങ്ങനെ ചെയ്യണമെങ്കില്‍ അവന്‍ സാധാരണക്കാരനാകില്ല. ചില ഘട്ടങ്ങളിൽ നിങ്ങളുടെ കഴിവുകൾ അന്താരാഷ്ട്ര തലത്തിൽ പ്രകടിപ്പിക്കാൻ നിങ്ങൾക്ക് അവസരം ആവശ്യമാണ് ”
” ആദ്യ ടെസ്റ്റില്‍ അവന്‍ മികച്ച പ്രകടനം നടത്തിയതില്‍ സന്തോഷമുണ്ട്. പക്ഷേ സൗത്താഫ്രിക്കയിലേക്ക് പോകുമ്പോഴാണ് അവന്‍റെ ശരിക്കുമുള്ള പരീക്ഷണം.
സൗത്താഫ്രിക്കയിലേക്കും ഇംഗ്ലണ്ടിലേക്കും പോകുമ്പോള്‍ പേസും ബൗണ്‍സും നിറഞ്ഞ പിച്ചില്‍ നന്നായി കളിക്കുമെന്നാണ് പ്രതീക്ഷ ” ഗാംഗുലി പറഞ്ഞു.