ഷാരൂഖ് ഖാനെ ടീമിലെത്തിച്ചതിനു പിന്നാലെ അനില്‍ കുംബ്ലെയുടെ മെസ്സേജ് എത്തി. വെളിപ്പെടുത്തലുമായി തമിഴ്നാട് താരം

Shahrukh Khan

ഐപിൽ മെഗാ താരലേലത്തിന് ഇന്നലെ ബാംഗ്ലൂരിൽ കൊടിയിറങ്ങിയപ്പോൾ മികച്ച ഒരു ടീമിനെ സൃഷ്ടിച്ചുവെന്നുള്ള ഉറച്ച വിശ്വാസത്തിലാണ് പഞ്ചാബ് കിങ്‌സ്. റബാഡ മുതൽ ധവാൻ വരെ മികച്ച ഇന്റർനാഷണൽ ക്രിക്കറ്റ്‌ താരങ്ങളെ സ്‌ക്വാഡിലേക്ക് എത്തിച്ച പഞ്ചാബ് കിങ്‌സ് ഉടനെ അവരുടെ ക്യാപ്റ്റനെ പ്രഖ്യാപിക്കാനുള്ള എല്ലാവിധ തയ്യാറെടുപ്പിലാണ്. മെഗാ ലേലത്തിൽ 9 കോടി രൂപക്കാണ് യുവ ബാറ്റ്‌സ്മാനായ ഷാരൂഖ് ഖാനെ പഞ്ചാബ് കിങ്‌സ് അവരുടെ സ്‌ക്വാഡിൽ ഒരിക്കൽ കൂടി നിലനിർത്തിയത്. മികച്ച ബാറ്റിങ് ഫോമിലുള്ള ഷാരൂഖ് ഖാൻ വരുന്ന സീസണുകളിൽ ധാരാളം അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നാണ് പഞ്ചാബ് കിങ്‌സ് പ്രതീക്ഷിക്കുന്നത്.

എന്നാൽ കേവലം ഒരു ഫിനിഷർ ബാറ്റ്‌സ്മാനായി മാത്രമല്ല പഞ്ചാബ് കിംഗ്സ് ടീം എന്നെ സ്‌ക്വാഡിലേക്ക് വീണ്ടും എത്തിച്ചതെന്ന് പറയുകയാണ് ഇപ്പോൾ ഷാരൂഖ് ഖാൻ തന്നെ. ഹെഡ് കോച്ച് അനിൽ കുംബ്ല പറഞ്ഞ ചില വാക്കുകൾ കൂടി യുവ താരം സ്റ്റാർ സ്പോർട്സ് ഷോയിൽ വെളിപ്പെടുത്തി. “ശരിയാണ് ലേലത്തിന് മുൻപായി എന്നോട് പലരും സംസാരിച്ചു. എങ്കിലും ഞാൻ വീണ്ടും മെഗാലേലം ഭാഗമായി എത്താൻ ആഗ്രഹിച്ചു.എനിക്ക് വീണ്ടും ലേലത്തിന്റെ ആവേശം അറിയാൻ വളരെ താല്പര്യമായി.ഇന്നലെ എന്നെ താരലേല ഹാളിൽ നിന്ന് അനിൽ സാർ മെസ്സേജ് അയച്ചിരിന്നു. അദ്ദേഹം എന്നോട് ഇനി സീസണുകളിൽ ബൗൾ ചെയ്യാനും കൂടി എന്നോട് റെഡിയായിരിക്കാൻ പറഞ്ഞു ” ഷാരൂഖ് ഖാൻ വെളിപ്പെടുത്തി.

Read Also -  ഇന്ത്യ- ബംഗ്ലാദേശ് ആദ്യ ടെസ്റ്റ്‌ നാളെ. മത്സരം തത്സമയം കാണാൻ 2 വഴികൾ.
Dhoni and Shahrukh khan

പഞ്ചാബിനു വേണ്ടി മത്സരങ്ങള്‍ ഫിനിഷ ചെയ്യാനും ഷാരൂഖ് ഖാന്‍ ഒരുങ്ങുകയാണ്. ”ഓരോ ഫിനിഷർക്കും അവരുടേതായ തന്ത്രം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾ എന്നോട് ചോദിച്ചാൽ, ഗെയിം കഴിയുന്നത്ര ആഴത്തിൽ കൊണ്ടുപോകാനാണ് എന്റെ പദ്ധതി. ലക്ഷ്യത്തിലേക്ക് അടുക്കുന്തോറും ബൗളറുടെമേൽ സമ്മർദ്ദം കൂടും. ഒരു ഹിറ്ററായി നിങ്ങൾ വളരെയധികം പരിശീലിക്കേണ്ടതുണ്ട്. നിങ്ങൾ കൂടുതൽ മത്സരങ്ങൾ കളിക്കുമ്പോൾ, നിങ്ങൾ ആ അവസ്ഥയിൽ കൂടുതൽ തവണ എത്തുമ്പോള്‍ ഫിനിഷിങ്ങ് കഴിവുകള്‍ മെച്ചപ്പെടും, ”26 കാരനായ താരം പറഞ്ഞു.

Pollard and Shahrukh Khan

ഇക്കഴിഞ്ഞ സീസണില്‍ 10 മത്സരങ്ങളില്‍ നിന്നായി 134 സ്ട്രൈക്ക് റേറ്റില്‍ 153 റണ്‍സാണ് നേടിയത്. ചെന്നൈ സൂപ്പര്‍ കിംഗ്സും കൊല്‍ക്കത്തയും ഷാരൂഖ് ഖാനായി രംഗത്ത് ഉണ്ടായിരുന്നു.

Scroll to Top