ലോകത്താകമാനം കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ഈ മോശം സാഹചര്യത്തിലും ക്രിക്കറ്റ് മത്സരങ്ങൾ അതീവ ജാഗ്രതയിലും കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചും മുൻപോട്ട് പോകുന്നതിൽ ക്രിക്കറ്റ് പ്രേമികൾ എല്ലാം സന്തുഷ്ടരാണ് .എന്നാൽ താരങ്ങൾ എല്ലാം ബയോ ബബിളിന്റെ ഭാഗമായി ഏറെ പരമ്പരകൾ കളിക്കുന്നതും ഒപ്പം പരസ്പരം ഇടപഴകുവാൻ കഴിയാതെ ബബിളിൽ കഴിയുന്നതും ഏറെ ദുഷ്കരം എന്നാണ് വിലയിരുത്തൽ .മുൻപ് ഐപിൽ പതിനാലാം സീസണിലെ കടുത്ത ബയോ ബബിൾ താങ്ങുവാൻ കഴിയാതെ വിദേശ താരങ്ങൾ നാട്ടിലേക്ക് മടങ്ങിയത് ഏറെ ചർച്ചയായിരുന്നു.
എന്നാൽ ഇപ്പോൾ വാർത്തകളിലും ക്രിക്കറ്റ് ആരാധകർക്കിടയിലും ഏറെ ചർച്ചയാവുന്നത് ഓസീസ് താരത്തിന്റെ ദേശിയ ടീമിൽ നിന്നുള്ള പിന്മാറ്റമാണ് . വരാനിരിക്കുന്ന കരുത്തരായ വെസ്റ്റ് ഇന്‍ഡീസിനെതിരായ നിശ്ചിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്കുള്ള ഓസീസ് സ്‌ക്വാഡിൽ നിന്ന് ഡാനിയേല്‍ സാംസ് പിന്മാറിയതാണ് ഇപ്പോഴത്തെ പ്രധാന ചർച്ച .
അടുത്തിടെ ഓസീസ് ലിമിറ്റഡ് ഓവർ ടീമിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഡാനിയേൽ സാംസിനെ വിൻഡീസ് എതിരായ ടീമിലേക്ക് ഓസീസ് ടീം മാനേജ്‌മന്റ് ഉൾപ്പെടുത്തിയില്ല .മിന്നും ഫോമിലുള്ള താരത്തെ ഒഴിവാക്കിയത് ഏറെ വിമർശനവിധേയമായി .എന്നാൽ താരം പരമ്പരയിൽ നിന്ന് സ്വയം പിന്മാറി എന്നാണ് പുറത്തുവരുന്ന ചില റിപോർട്ടുകൾ. കഴിഞ്ഞ കുറച്ച് അധികം നാളുകളായി ഏറെ ബയോ :ബബിൾ സാഹചര്യങ്ങളിൽ കളിച്ച താരം ഇപ്പോൾ ക്രിക്കറ്റിൽ നിന്ന് ഒരു നീണ്ട കാലത്തെ ഇടവേളയെടുക്കുവാനുള്ള ഉറച്ച തീരുമാനത്തിലാണ് .വ്യത്യസ്തത ബയോ ബബിളുകളില്‍ കഴിയേണ്ടിവരുന്നതിന്റെ മാനസിക പ്രയാസമാണ് താരത്തിനെന്ന് ഓസ്‌ട്രേലിയന്‍ ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ ഇതേ കുറിച്ച് ഇതുവരെ ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡും അറിയിപ്പ് ഒന്നും നൽകിയില്ല .