പരിക്കേറ്റ് ചികിത്സയില്‍ തുടരുന്ന ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്‌ക്ക് ഇംഗ്ലണ്ടിന് എതിരായ
ട്വന്റി 20, ഏകദിന മത്സരങ്ങളും നഷ്ടമായേക്കും എന്ന് സൂചനകൾ പുറത്തുവരുന്നു ഇംഗ്ലണ്ട് പര്യടനത്തിൽ ആദ്യം നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ താരത്തിന് കളിക്കാനാവില്ലെന്ന് നേരത്തെ തന്നെ ഏകദേശം വ്യക്തമായിരുന്നു.
നേരത്തെ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിനിടയിലാണ് പാറ്റ് കമ്മിന്‍സിന്‍റെ പന്തില്‍ രവീന്ദ്ര ജഡേജയ്‌ക്ക് പരിക്കേറ്റത്. തള്ള വിരലിന് പരിക്കേറ്റ് ശസ്‌ത്രക്രിയക്ക് വിധേയനായ താരത്തിന് ആറ് ആഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്നാണ് ആദ്യ ഘട്ടത്തില്‍ ടീം മാനേജ്‌മെന്റ്റ് വ്യക്തമാക്കിയത് . രവീന്ദ്ര ജഡേജക്ക് പരിക്ക് കാരണം ഓസീസ് എതിരായ ഗാബ്ബ ടെസ്റ്റ് നഷ്ടമായിരുന്നു .
എന്നാൽ ജഡേജക്ക് ആറാഴ്ചയില്‍ കൂടുതല്‍ വിശ്രമം വേണ്ടിവരും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം അറിയുവാൻ കഴിയുന്നത് . ഈ സാഹചര്യത്തിലാണ് ട്വന്റി 20, ഏകദിന മത്സരങ്ങളും നഷ്ടമാകുന്നത്. പരിക്കിൽ നിന്ന് മുക്തനായ ശേഷം താരം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നസ് വീണ്ടെടുക്കുവാൻ പരിശീലനം നടത്തും.
ഫെബ്രുവരി അഞ്ചിന് ചെന്നൈയിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി ഇന്ത്യ കളിക്കുന്ന അവസാനത്തെ പരമ്പര കൂടിയാണിത്. നിലവില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ.