ഇന്ത്യൻ മണ്ണിൽ ഇന്ത്യയെ കീഴടക്കുക ആഷസ് നേട്ടത്തേക്കാൾ പ്രധാനം : അഭിപ്രായ പ്രകടനവുമായി സ്വാൻ

IMG 20210123 081242

ഇന്ത്യയില്‍ ഇന്ത്യയെ കീഴടക്കി ടെസ്റ്റ് പരമ്പര നേടുക എന്നത് ഓസ്ട്രേലിയയെ കീഴടക്കി ആഷസ് പരമ്പര ട്രോഫി  നേടുന്നതിനെക്കാള്‍ മഹത്തരമാണെന്ന് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ഗ്രെയിം സ്വാന്‍. ഇന്ത്യയില്‍ പരമ്പര നേടുക  എന്നതിന്  ഇനിമുതൽ  ഇംഗ്ലണ്ട് ക്രിക്കറ്റ്  ഏറെ പ്രാധാന്യം നൽകണമെന്ന് പറഞ്ഞ സ്വാൻ  ആഷസിനെക്കാള്‍ പ്രാമുഖ്യം ഇന്ത്യൻ പരമ്പരക്കാണ്  കൊടുക്കേണ്ടതെന്നും അഭിപ്രായപ്പെട്ടു .

“ഇന്ത്യയെ ഇന്ത്യയില്‍ കീഴടക്കുക എന്നത് ഏറെക്കുറെ അസാധ്യമാണ്. 2012ല്‍ അലിസ്റ്റർ കുക്കിന്റെ നായകത്വത്തിൽ ഇംഗ്ലണ്ട് അത് നേടിയിട്ടുണ്ടെങ്കിലും. ലോകത്തിലെ ഏറ്റവും മികച്ച ടീമാവണമെങ്കില്‍ ഇംഗ്ലണ്ട് ആഷസിനപ്പുറം ഒരുപാട് കാര്യങ്ങൾ  ചിന്തിക്കേണ്ടിയിരിക്കുന്നു  “എന്നും സ്വാൻ പറഞ്ഞു .

കൂടാതെ ഇന്ത്യയില്‍ പരമ്പര നേടണമെങ്കില്‍ സ്പിന്നര്‍മാര്‍  വളരെയേറെ മികവ് കാട്ടിയെ കഴിയൂ .
അതുപോലെ പ്രധാനമാണ്   ഇംഗ്ലീഷ് ബാറ്റിംഗ് നിര ഇന്ത്യന്‍ മണ്ണിൽ അവരുടെ  സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കുകയും വേണം. കെവിന്‍ പീറ്റേഴ്സണെപ്പോലെ എല്ലാത്തരം  സ്പിന്നര്‍മാര്‍ക്കെതിരെ മികവ് കാട്ടുന്നൊരു ബാറ്റ്സ്മാനാണ്
ഇംഗ്ലണ്ടിന് ആവശ്യം സ്വാൻ അഭിപ്രായം വ്യക്തമാക്കി.

ഇംഗ്ലണ്ട് ടീം  എപ്പോഴും പറയാറുള്ളത് ആഷസ് വരുന്നു അതിനായി തയ്യാറെടുക്കണം എന്നാണ്. എന്നാല്‍ ഓസ്ട്രേലിയയെ കീഴടക്കുക എന്നത് ഇപ്പോള്‍ വലിയ വെല്ലുവിളിയല്ല. പണ്ടത്തെ ഓസ്ട്രേലിയന്‍ ടീം പോലെ കരുത്തരല്ല ഇപ്പോഴത്തെ ഓസീസ്  പട . പണ്ടത്തെ ടീമില്‍ നിന്നും മികവിന്‍റെ കാര്യത്തില്‍  ഏറെ ദൂരം അകലെയാണ് ഇപ്പോഴത്തെ ഓസീസ് ടീം. അതിനാൽ തന്നെ  ആഷസ് നേടുന്നതിനെക്കാള്‍ മഹത്തരമെന്ന് പറയാനാകുക ഇന്ത്യയില്‍ പരമ്പര നേടുന്നതാണെന്നും സ്വാന്‍ പറഞ്ഞു.

See also  എന്ത് ആലോചിക്കാനാണ്. ബാഗ് പാക്ക് ചെയ്ത് ഇപ്പോള്‍ തന്നെ പൊയ്ക്കോ. അശ്വിന്‍റെ മടക്കയാത്രയില്‍ രോഹിത് ശര്‍മ്മ ഇടപെട്ടത് ഇങ്ങനെ.

ഇന്ത്യക്കെതിരെ നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയിലാണ് ഇംഗ്ലണ്ട് ടീം  കളിക്കുക. അടുത്ത മാസം അഞ്ചിന്  ചെന്നൈയിലാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത് .ഇരുടീമുകളും ടെസ്റ്റ് പരമ്പരക്കുള്ള  ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു .




Scroll to Top