രാജ്കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ നാടകീയ സംഭവങ്ങളാണ് നടന്നത്. രോഹിത് ശര്‍മ്മയും രവീന്ദ്ര ജഡേജയും സെഞ്ചുറി നേടിയപ്പോള്‍ അരങ്ങേറ്റ മത്സരം കളിച്ച സര്‍ഫറാസ് ഖാന്‍ ഫിഫ്റ്റിയും നേടിയിരുന്നു.
രവീന്ദ്ര ജഡേജ 99 ല്‍ ബാറ്റ് ചെയ്യുമ്പോഴായിരുന്നു സര്‍ഫറാസ് ഖാന്‍ റണ്ണൗട്ടായത്. രവീന്ദ്ര ജഡേജയുടെ കോളില്‍ ആദ്യം ഓടാന്‍ തുടങ്ങിയെങ്കിലും പിന്നീട് നിരസിച്ചു. എന്നാല്‍ നോണ്‍സ്ട്രൈക്കില്‍ നിന്നും ഓടാന്‍ തുടങ്ങിയ സര്‍ഫറാസ് ഖാന് തിരിച്ചു കയറാനായില്ല. നിരാശയോടെയാണ് സര്‍ഫറാസ് ഖാന്‍ മടങ്ങിയത്. ഡ്രസിങ്ങ് റൂമില്‍ നിന്നും രോഹിത് ശര്‍മ്മ രോഷം പ്രകടിപ്പിക്കുകയും ചെയ്തു.
ഇപ്പോഴിതാ തെറ്റ് തന്‍റേതാണ് എന്ന് പറഞ്ഞ് പരസ്യമായി പറഞ്ഞ് എത്തിയിരിക്കുകയാണ് രവീന്ദ്ര ജഡേജ. സര്‍ഫറാസ് ഖാന്‍റെ കാര്യത്തില്‍ നിരാശയുണ്ടെന്നും അത് എന്‍റെ തെറ്റായ തീരുമാനം ആയിരുന്നു എന്നും രവീന്ദ്ര ജഡേജ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത യുവതാരത്തെ പ്രശംസിക്കാനും ജഡേജ മറന്നില്ലാ.
ഈ റണ്ണൗട്ടില്‍ വളരെയേറെ വിമര്‍ശനങ്ങളാണ് ജഡേജക്ക് നേരെ ഉയരുന്നത്. സെഞ്ചുറി നേടിയ ശേഷം വളരെ മിതമായ രീതിയിലുള്ള സെലിബ്രേഷനായിരുന്നു രവീന്ദ്ര ജഡേജ നടത്തിയത്.