ഞാൻ ഔട്ടാവുന്നത് കാണാനാണ് ചെന്നൈ ആരാധകർ കാത്തിരിക്കുന്നത്. ധോണി എഫക്ടിനെപ്പറ്റി ജഡേജ.

JADEJA AND DHONI

നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവുമധികം മുഴങ്ങി കേൾക്കുന്ന പേര് മഹേന്ദ്ര സിംഗ് ധോണിയുടെത് തന്നെയാണ്. ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ എല്ലാമെല്ലാമായിരുന്ന ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടും ഐപിഎല്ലിൽ ആധിപത്യം തുടരുകയാണ്. ഓരോ മത്സരത്തിലും ധോണി മൈതാനത്തേക്ക് ഇറങ്ങുമ്പോൾ ആർത്തിരമ്പുന്ന ഗ്യാലറികൾ തന്നെയാണ് കാണാൻ സാധിക്കുന്നത്. മാത്രമല്ല ആരാധകർക്ക് ആവശ്യമായ വിരുന്നൊരുക്കി തന്നെയാണ് ധോണി മൈതാനം വിടാറുള്ളതും.

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലും ഒരു മികച്ച പ്രകടനം തന്നെയായിരുന്നു മഹേന്ദ്ര സിംഗ് ധോണി കാഴ്ചവെച്ചത്. മത്സരത്തിൽ ചെന്നൈ ഇന്നിങ്സിന്റെ അവസാന ഓവറുകളിൽ 9 പന്തുകളിൽ 20 റൺസ് ധോണി നേടിയിരുന്നു. ധോണി മൈതാനത്ത് എത്തുമ്പോഴുള്ള ആരാധകരുടെ വൈകാരിക തലത്തെക്കുറിച്ച് ചെന്നൈ താരം രവീന്ദ്ര ജഡേജ സംസാരിക്കുകയുണ്ടായി.

image 2 1

ധോണിയെ തന്റെ ആരാധകർ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് വെളിവാക്കുന്ന വാക്കുകളാണ് ജഡേജ പറഞ്ഞത്. ധോണിക്കായി ഗ്യാലറിയിക്കുന്ന ആരാധകർ മുഴുവൻ ആർത്തിരമ്പുന്ന സാഹചര്യത്തെപ്പറ്റിയാണ് ജഡേജ വിശദീകരിക്കുന്നത്. “ബാറ്റിംഗ് ഓർഡറിൽ ഞാൻ താഴേക്ക് വന്നാൽ ആരാധകർ മഹി ഭായുടെ പേര് പറഞ്ഞ് ആർപ്പു വിളിക്കാൻ തുടങ്ങും. ബാറ്റിംഗിൽ ഞാൻ ധോണി ഭായ്ക്ക് മുൻപിലിറങ്ങിയാൽ, ഞാൻ പുറത്താകാനായി അവർ കാത്തിരിക്കും. എന്തായാലും ഈ സ്നേഹം നല്ലതായി തന്നെയാണ് ഞാൻ കരുതുന്നത്. മാത്രമല്ല ഞങ്ങളുടെ ടീം മത്സരങ്ങളിൽ വിജയിക്കുന്നതും വലിയ സന്തോഷം നൽകുന്നു.”- ജഡേജ പറഞ്ഞു.

Read Also -  "സഞ്ജുവിന് വയസായി. 2026 ട്വന്റി20 ലോകകപ്പ് ഒന്നും കളിക്കാൻ സാധിക്കില്ല"- അമിത് മിശ്ര.

ഇതുവരെ ഈ ഇന്ത്യൻ പ്രീമിയർ ലീഗിൽ വളരെ മികച്ച പ്രകടനങ്ങൾ തന്നെയാണ് ധോണി കാഴ്ചവച്ചിട്ടുള്ളത്. പല മത്സരങ്ങളിലും എട്ടാം നമ്പറിലാണ് മഹേന്ദ്ര സിംഗ് ധോണി എത്താറുള്ളത്. ഇതുവരെ 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ 47 പന്തുകൾ നേരിട്ടിട്ടുള്ള ധോണി 96 റൺസ് നേടിയിട്ടുണ്ട്. 8 ഇന്നിങ്സുകളിൽ നിന്നാണ് ധോണിയുടെ ഈ സമ്പാദ്യം. 2023 ഐപിഎല്ലിൽ 3 ബൗണ്ടറീകളും 10 സിക്സറുകളുമാണ് ധോണി ഇതുവരെ നേടിയിട്ടുള്ളത്. 204.25 ആണ് സ്ട്രൈക്ക് റേറ്റ്.

ഇതുമാത്രമല്ല ഫിനിഷറുടെ റോൾ താൻ എത്രമാത്രം ആസ്വദിക്കുന്നുണ്ട് എന്നും ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനുശേഷം ധോണി പറഞ്ഞിരുന്നു. തന്റെ ജോലി ഇതാണെന്നും അത് ചെയ്യാൻ സന്തോഷമുണ്ടെന്നും ധോണി പറഞ്ഞു. അവസാന ഓവറുകളിൽ റൺസ് ഓടി എടുക്കുന്നതിലധികമായി ബൗണ്ടറീകൾ നേടാൻ തന്നെയാണ് താൻ ശ്രമിക്കുന്നത് എന്നാണ് ധോണി പറയുന്നത്. എന്തായാലും ആരാധകർക്കടക്കം ആവേശമുണ്ടാക്കി ധോണിയുടെ ജൈത്രയാത്ര തുടരുകയാണ്.

Scroll to Top