ചെപ്പോക്കിലെ ഇംഗ്ലണ്ട് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ വിജയത്തിലേക്ക് കുതിക്കുന്ന ഇന്ത്യൻ ടീം ഏറെ നന്ദി പറയുക രവിചന്ദ്രൻ അശ്വിനോടാണ് .
സ്വന്തം ഹോം ഗ്രൗണ്ടിൽ ബാറ്റ് കൊണ്ടും പന്ത് കൊണ്ട് അശ്വിൻ അവിശ്വസനീയ പ്രകടനമാണ് കാഴ്ചവെച്ചത് .ആദ്യ ഇന്നിങ്സിൽ 5 വിക്കറ്റ് നേടിയ താരം ചെപ്പോക്ക് ടെസ്റ്റിന്റെ മൂന്നാം ദിനം തന്റെ കരിയറിലെ അഞ്ചാം സെഞ്ചുറിയും നേടി .
ചെപ്പോക്കിലെ ആൾറൗണ്ട് മികവ് താരത്തിന് ഒരുപിടി അപൂർവ നേട്ടങ്ങളും സമ്മാനിച്ചു . ഒരു ടെസ്റ്റ് മത്സരത്തിൽ സെഞ്ചുറിയും 5 വിക്കറ്റ് നേട്ടവും അശ്വിൻ തന്റെ കരിയറിൽ ഇത് മൂന്നാം തവണയാണ് സ്വന്തമാക്കുന്നത് .
ഇംഗ്ലണ്ടിന്റെ ഇയാൻ ബോതം ആണ് ഈ പട്ടികയിൽ ഒന്നാമത് .താരം തന്റെ കരിയറിൽ 5 തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട് .
2 തവണ ഈ നേട്ടം കരസ്ഥമാക്കിയ ജാക്ക് കാലിസ് ,ഗാരി സോബേഴ്‌സ് ,
ഷാകിബ് അൽ ഹസ്സൻ ,മുസ്താഖ് അഹമ്മദ് എന്നിവരെയാണ് അശ്വിൻ മറികടന്നത് .ചെപ്പോക്കിലെ മണ്ണിൽ ഇംഗ്ലണ്ട് എതിരെ തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടിയ അശ്വിൻ .
ചെപ്പോക്കിലെ മണ്ണിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ തമിഴ്നാട് താരമാണ്.
എട്ടാം നമ്പറിൽ അശ്വിന്റെ മൂന്നാം ടെസ്റ്റ് സെഞ്ച്വറി ആണിത് .എട്ടാം നമ്പറിൽ ചെപ്പോക്കിൽ സെഞ്ച്വറി നേടിയതോടെ
ഒരു പുതിയ റെക്കോർഡും താരം കരസ്ഥമാക്കി .എട്ടാം നമ്പറിൽ ഇറങ്ങി 2 വീതം സെഞ്ചുറികൾ നേടിയ മഹേന്ദ്ര സിംഗ് ധോണി ,കപിൽ ദേവ് , ഹർഭജൻ സിംഗ് എന്നിവരെയാണ് അശ്വിൻ പിന്നിലാക്കിയത് .