അവന് തുടർച്ചയായി 10 മത്സരങ്ങൾ നൽകൂ, എന്നിട്ട് നിങ്ങൾ തീരുമാനിക്കൂ. അവൻ വേണോ വേണ്ടയോ എന്ന്; സഞ്ജുവിന് വേണ്ടി വാദിച്ച് രവി ശാസ്ത്രി

images 6

ഇന്ന് നടന്ന ന്യൂസിലാൻഡിനെതിരായ രണ്ടാം 20-20 മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിച്ചിരുന്നില്ല. ഈ അടുത്ത് കഴിഞ്ഞ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലും സഞ്ജുവിന് സ്ഥാനം ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ സഞ്ജുവിന് വേണ്ടി വാദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ക്രിക്കറ്റ് താരവും പരിശീലകനുമായ രവി ശാസ്ത്രി. ട്വിറ്ററിൽ സഞ്ജുവിന് വേണ്ടി സംസാരിക്കുന്ന രവി ശാസ്ത്രിയുടെ വീഡിയോ ഇപ്പോൾ വൈറലാണ്.

സ്റ്റാർ സ്പോർട്സിൽ നടന്ന ചർച്ചയ്ക്കിടയിലാണ് മുൻ ഇന്ത്യൻ പരിശീലകൻ സഞ്ജുവിന് വേണ്ടി സംസാരിച്ചത്. സഞ്ജുവിന് മികവ് തെളിയിക്കുവാൻ കൂടുതൽ അവസരങ്ങൾ നൽകാൻ ഇന്ത്യൻ മാനേജ്മെൻ്റ് തയ്യാറാകണമെന്നാണ് രവി ശാസ്ത്രി പറഞ്ഞത്. അദ്ദേഹത്തിൻ്റെ വാക്കുകൾ വായിക്കാം..

images 5

“സഞ്ജുവിനെ പോലെയുള്ള യുവ താരങ്ങളെ നിങ്ങൾ നോക്കുക. അവർക്ക് വേണ്ട അവസരങ്ങൾ നൽകുക. രണ്ട് മത്സരങ്ങൾ മാത്രം കളിപ്പിച്ച് ബാക്കി വരുന്ന മത്സരങ്ങൾ പുറത്തിരുത്തുന്ന രീതി അല്ല വേണ്ടത്. ബാക്കിയുള്ളവരെ മാറ്റിനിർത്തൂ. എന്നിട്ട് സഞ്ജുവിന് പത്തു മത്സരങ്ങൾ കളിക്കാൻ അവസരം നൽകൂ. ആ കളികൾ കണ്ട് തീരുമാനിക്കൂ കൂടുതൽ അവസരങ്ങൾ ഇനി നൽകണം വേണ്ടയോ എന്ന്.”- രവി ശാസ്ത്രി പറഞ്ഞു.

See also  IPL 2024 : രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും പിന്‍മാറി ഓസ്ട്രേലിയന്‍ താരം. പകരക്കാരനെ പ്രഖ്യാപിച്ചില്ലാ
Scroll to Top