ഇംഗ്ലണ്ടും ഇന്ത്യയും തമ്മില്‍ വീണ്ടും ഷെഡ്യൂൾ ചെയ്ത ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സിൽ ഓപ്പണിംഗ് ബാറ്റ്‌സ്മാൻ ശുഭ്‌മാൻ ഗിൽ പുറത്തായതിൽ നിരാശ പ്രകടിപ്പിച്ച് ഇന്ത്യയുടെ മുന്‍ പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രി. ചേതേശ്വര് പൂജാരയ്‌ക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പൺ ചെയ്ത ഗിൽ വെറും 23 പന്തിൽ നാല് ബൗണ്ടറികൾ സഹിതം 17 റൺസ് നേടിയതിന് ശേഷമാണ് പുറത്തായത്. വേഗത്തില്‍ തുടങ്ങിയ ശുഭ്മാന്‍ ഗില്‍ അനാവശ്യ ഷോട്ടിലൂടെയാണ് പുറത്തായത്.
നാലാം സ്റ്റംപ് ലൈനില്‍ പന്തെറിഞ്ഞ ജയിംസ് ആന്‍ഡേഴ്സണിന്‍റെ പന്തില്‍ തൊട്ട ഗില്ലിനു പിഴച്ചു. എന്‍സൈഡ് എഡ്ജായി സാക്ക് ക്രൗളി സ്ലിപ്പില്‍ പിടികൂടി. ശുഭ്മാന്‍ ഗില്‍ ക്രീസില്‍ തുടരേണ്ടതായിരുന്നു എന്നും ബൗണ്ടറി സ്കോറിങ്ങ് ഗ്രൗണ്ടായതിനാല്‍ റണ്‍സ് തനിയെ വരുമായിരുന്നു എന്നും മുന്‍ താരം കൂടിയായ രവി ശാസ്ത്രി പറഞ്ഞു.
“ഇത് നിർഭാഗ്യകരമാണ്. അവൻ (ശുബ്മാൻ ഗിൽ) ഒരു ക്ലാസ് പ്ലെയറാണ്. ആ അച്ചടക്കം തന്റെ കളിയിൽ കൊണ്ടുവരണം. ആ ഷോട്ടിന്‍റെ ആവശ്യകതയുണ്ടായിരുന്നില്ലാ, അവൻ അതിൽ നിരാശനാകും. ഇതൊരു ബൗണ്ടറി സ്‌കോറിംഗ് ഗ്രൗണ്ടാണ്, എന്നാൽ നിങ്ങളുടെ വിക്കറ്റിന് നിങ്ങൾ ഒരു മൂല്യം നൽകേണ്ടതുണ്ട്. നിങ്ങൾ അവിടെ നിൽക്കണം, ഒടുവിൽ റൺസ് വരും, ”ശാസ്ത്രി കമന്ററിക്കിടയിൽ പറഞ്ഞു.
” അതെ, അവന്‍ വളരെ നിരാശനാകും. അവന്‍ ക്രീസില്‍ സെറ്റ് ആയാല്‍, ടീമില്‍ ഈസിയായി റണ്‍സ് വരും. ഇതിനുമുമ്പ് അവന്‍ കളിച്ച ഷോട്ടിനെല്ലാം ഒരു ഉദ്ദേശ്യമുണ്ടായിരുന്നു. എന്നാല്‍ ഇവിടെ ഒരു ഉദ്ദേശവും ഉണ്ടായിരുന്നില്ല. ഓഫ് സ്റ്റമ്പിന് പുറത്ത് ഒപോയ ഒരു സാധരണ ബോളായിരുന്നു അത്. ” ഗില്ലിന്‍റെ പുറത്താകലിനെ വിലയിരുത്തി അദ്ദേഹം പറഞ്ഞു.