ടി :20 ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യൻ ടീം തോൽവിക്ക് പിന്നാലെ ഹെഡ് കോച്ച് സ്ഥാനത്തിൽ നിന്നും രവി ശാസ്ത്രി പടിയിറങ്ങിയിരുന്നു. ഹെഡ് കോച്ച് സ്ഥാനത്തിലേക്ക് രവി ശാസ്ത്രിക്ക് പിൻഗാമിയായി രാഹുൽ ദ്രാവിഡ് എത്തി ചുമതല ഏറ്റെടുമ്പോയും അപൂർവ്വമായ നേട്ടങ്ങളിലേക്ക് ഇന്ത്യൻ ടീമിനെ നയിച്ച അഭിമാനത്തോടെയാണ് രവി ശാസ്ത്രി തന്റെ സ്ഥാനം ഒഴിഞ്ഞത്. എന്നാൽ തന്റെ പരിശീലന കാലയളവിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു മത്സരത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് രവി ശാസ്ത്രി ഇപ്പോൾ.കഴിഞ്ഞ വർഷം അഡ്ലൈഡിലെ ഇന്ത്യ :ഓസ്ട്രേലിയ ടെസ്റ്റ് മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ വെറും 36 റൺസിന് വിരാട് കോഹ്ലിയും ടീമും പുറത്തായിരുന്നു.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും നാണംകെട്ട ഈ ഇന്നിംഗ്സ് ശേഷം സംഭവിച്ച കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുകയാണ് രവി ശാസ്ത്രി. ഈ ഒരു തോൽവിയിൽ നിന്നും താനും ടീമും മുക്തമാകുവാൻ വളരെ അധികം സമയമെടുത്തതായി പറഞ്ഞ അദ്ദേഹം ദിവസങ്ങളോളം ആ ഒരു കനത്ത തോൽവി ഞങ്ങളുടെ എല്ലാം മനസ്സിൽ ഒരു വേദനയായി മാറിയെന്നും വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസം വീക്കിന് നല്‍കിയ സ്പെഷ്യൽ അഭിമുഖത്തിലാണ് രവി ശാസ്ത്രി മനസ്സുതുറന്നത്.”ഇത്തരം തോൽവികൾ എക്കാലവും വലിയ വിമർശനം സൃഷ്ടിക്കുക കോച്ചായ എന്റെ തലയിൽ തന്നെയാകും.എനിക്ക് അറിയാം ഇത്തരം തോൽവികളിൽ നിന്നും തന്നെ ഒരിക്കൽ പോലും രക്ഷപെടുവാനായി സാധിക്കില്ലെന്ന്.ആ ഒരു ദിനം 36 റൺസ് മാത്രം നേടി പുറത്തായത് ഞങ്ങളെ എല്ലാം ഞെട്ടിച്ചു. എന്താണ് സംഭവിച്ചതെന്ന് പോലും മനസ്സിലായില്ല ” രവി ശാസ്ത്രി പറഞ്ഞു.
“ആ ഒരു വമ്പൻ തോൽവിക്ക് ശേഷം എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്തതായ ആദ്യത്തെ വ്യക്തി ഞാനാണ്. ഇനി നമുക്ക് തിരിച്ചുവരണമെന്ന് ഞാൻ ടീമിനോട് പറഞ്ഞു. എന്നാൽ ആ ഒരു വൻ തോൽവിയും രണ്ടാം ഇന്നിംഗ്സിലെ ബാറ്റിങ് തകർച്ചയും സൃഷ്ടിച്ച ഷോക്കിൽ നിന്നും ഞങ്ങൾ ദിവസങ്ങൾ ശേഷമാണ് മുക്തി നേടിയത് പോലും.എന്നാൽ എനിക്ക് ഇപ്പോൾ അറിയാം ഞാൻ എത്ര കാലം ജീവിച്ചിരുന്നുവോ അത്രയും നാൾ ഈ പരമ്പര ജയത്തെ ആളുകളെല്ലാം വാനോളം പുകഴ്ത്തും ” രവി ശാസ്ത്രി വാചാലാനായി.
36 റണ്‍സിനു പുറത്തായതിനു ശേഷം വമ്പന്‍ തിരിച്ചു വരവാണ് ഇന്ത്യ നടത്തിയത്. ഒരു മാസം കഴിഞ്ഞപ്പോള്‍ 2 – 1 ന് പരമ്പര വിജയിച്ചാണ് ഇന്ത്യ നാട്ടിലേക്ക് മടങ്ങിയത്. ക്യാപ്റ്റനായ വീരാട് കോഹ്ലി പിതൃത്വ അവിധിയെടുത്തതിനു ശേഷം അജിങ്ക്യ രഹാനയുടെ കീഴില്ലായിരുന്നു ഇന്ത്യ ഐതിഹാസിക വിജയം നേടിയത്.