ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസൺ കിരീടം സ്വന്തമാക്കി ഹാർദിക്ക് പാണ്ട്യ നായകനായ ഗുജറാത്ത് ടൈറ്റൻസ് ചരിത്രം സൃഷ്ടിച്ചപ്പോൾ അടുത്ത സീസണിനായുള്ള തയ്യാറെടുപ്പുകൾ ടീമുകൾ എല്ലംതന്നെ ആരംഭിച്ച് കഴിഞ്ഞു. അതേസമയം ഒരു വ്യത്യസ്ത അഭിപ്രായം ഐപിഎല്ലിനെ കുറിച്ച് പറയുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ ടീം ഹെഡ് കോച്ച് രവി ശാസ്ത്രി. വർഷത്തിൽ രണ്ട് ഐപിൽ സീസൺ വീതം നടത്തണമെന്ന് പറയുന്ന ശാസ്ത്രി അന്താരാഷ്ട്ര ക്രിക്കറ്റിലെ ടി :20 മത്സരങ്ങളെ കുറിച്ചും ഏതാനും ചില വിമർശനം ഉന്നയിക്കുന്നു.
നിലവിൽ ഏപ്രിൽ :മെയ് മാസങ്ങളിൽ മാത്രമായി എല്ലാ വർഷവും നടക്കുന്ന ഐപിൽ ക്രിക്കറ്റ് എല്ലാ ക്രിക്കറ്റ് പ്രേമികൾക്കും ആഘോഷമാണ്. ഐപിഎല്ലിൽ കോടികൾ നിക്ഷേപിക്കാൻ സ്പോൺസർമാർ അടക്കം തയ്യാറാകുമ്പോൾ ടി :20 ലോകകപ്പിനേക്കാൾ വലിയൊരു ടി :20 ക്രിക്കറ്റ് ടൂർണമെന്റ് ആയി ഇത് മാറുന്നുണ്ട്.
നിലവിൽ അന്താരാഷ്ട്ര തലത്തിൽ രാജ്യങ്ങൾ തമ്മിൽ സജീവമായി ബൈലാട്രൽ ടി :20 ക്രിക്കറ്റ് പരമ്പരകൾ കളിക്കുന്നുണ്ട്. ഏറെ വൈകാതെ തന്നെ ഇത്തരം ബൈലാട്രൽ ടി :20 പരമ്പരകൾ അവസാനിക്കുമെന്നാണ് രവി ശാസ്ത്രിയുടെ നിരീക്ഷണം. ടി :20 ത്രിരാഷ്ട്ര പരമ്പരകൾ സജീവമായാലും ഐപിൽ കളികൾക്ക് പ്രാധാന്യം നൽകുന്ന കാലം എത്തുമെന്നാണ് ശാസ്ത്രിയുടെ അഭിപ്രായം. ഒരു വർഷം രണ്ട് ഐപിൽ എന്നുള്ള ആശയം ശാസ്ത്രി മുന്നോട്ട് വെക്കുന്നുണ്ട്.
“ഓരോ വർഷവും രണ്ട് ഐപിൽ സീസൺ. എഴുപത് എഴുപത് മത്സരങ്ങൾ വീതം ഓരോ സീസണിൽ അങ്ങനെ 140 ഐപിൽ കളികൾ അതാണ് ഭാവിയിൽ നടക്കാൻ പോകുന്നത്. ഇനി നമ്മൾ ഇതിൽ നിന്നും ഒളിച്ചോടിയിട്ട് കാര്യമില്ല. ഭാവി ടി :20 ക്രിക്കറ്റിന്റെ എല്ലാ മുഖവും ഐപിഎൽ തന്നെ. അതിൽ നിന്നും നമ്മൾക്ക് മാറാൻ കഴിയില്ല ” ശാസ്ത്രി അഭിപ്രായം വിശദമാക്കി.