അന്ന് അശ്വിന് വേദനിച്ചെങ്കില്‍ സന്തോഷമേയുള്ളു. പ്രസ്താവനയുമായി രവി ശാസ്ത്രി.

2019-20 ലെ ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെയാണ് കുല്‍ദീപ് യാദവിനെ ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നറെന്ന് അന്നത്തെ ഹെഡ് കോച്ചായ രവി ശാസ്ത്രി വിശേഷിപ്പിച്ചത്. ഈ സംഭവം ഒരുപാട് വേദനപ്പെടുത്തി എന്ന് വെളിപ്പെടുത്തലുമായി  രവിചന്ദ്ര അശ്വിന്‍ എത്തിയിരുന്നു. ഇപ്പോഴിതാ അതിനെ പറ്റി പ്രതികരിക്കുകയാണ് ഈയിടെ ഇന്ത്യന്‍ കോച്ച് സ്ഥാനം ഒഴിഞ്ഞ രവി ശാസ്ത്രി.

അന്നത്തെ തന്‍റെ പ്രസ്താവന അശ്വിനെ വേദനിപ്പിച്ചെങ്കില്‍ താന്‍ സന്തോഷവാനാണ് എന്നാണ് ശാസ്ത്രി പറഞ്ഞത്. ആ വേദനയിലാണ് ഇന്ന് അശ്വിനു എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാന്‍ കഴിഞ്ഞത്.

കുല്‍ദീപിനു അവസരം നല്‍കിയതില്‍ തെറ്റില്ലാ. അവന് നന്നായി പന്തെറിയാന്‍ സാധിച്ചു. എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ എനിക്ക് കഴിയില്ലാ. ഉള്ളകാര്യം തുറന്നു പറയുക എന്നതാണ് എന്‍റെ ജോലി. ശാസ്ത്രി പറഞ്ഞു.

ശാസ്ത്രിയുടെ പ്രസ്താവന അശ്വിനെ വേദനിപ്പിച്ചെങ്കിലും തകര്‍പ്പന്‍ പ്രകടനത്തോടെ ടി20 ലോകകപ്പില്‍ അവസരം ലഭിച്ചു. നിലവില്‍ ടെസ്റ്റ് ഓള്‍റൗണ്ടര്‍ റാങ്കിങ്ങിലും ബോളിംഗ് റാങ്കിങ്ങിലും രണ്ടാമതാണ്. കുല്‍ദീപ് യാദവിനാകട്ടെ ഐപിഎല്‍ മത്സരങ്ങളില്‍ പോലും പ്ലേയിങ്ങ് ഇലവനില്‍ പോലും അവസരം കിട്ടാന്‍ കഷ്ടപ്പെട്ടു.