ഐപിഎല്‍ പരിശീലകനല്ലാ. രവി ശാസ്ത്രി ഇന്ത്യയുടെ സൗത്താഫ്രിക്കന്‍ പര്യടനത്തിനു എത്തുന്നു.

കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷമാണ് രവി ശാസ്ത്രി ഇന്ത്യൻ ടീമിന്റെ പലിശീലക സ്ഥാനം ഒഴിഞ്ഞു നൽകിയത്. സ്ഥാനം ഒഴിഞ്ഞതിന്റെ പിന്നാലെ ഏതെങ്കിലും ഐപിഎൽ ടീമിന്റെ പലിശീലകനായി രവി ശാസ്ത്രി വരുമെന്ന വാർത്തകൾ പുറത്തു വന്നിരുന്നത്. എന്നാൽ പുറത്തു വന്നിരുന്ന ഇത്തരം വാർത്തകളോട് രവി ശാസ്ത്രി പ്രതികരിച്ചിരുന്നില്ല.

താൻ മൗനം പാലിച്ചതിന്റെ പിന്നിലെ പ്രധാന കാരണമാണ് പുറത്തു വരുന്ന വാർത്തകളിൽ നിന്നും മനസ്സിലാക്കേണ്ടത്. തനിക്ക് ചെയ്യാൻ ആഗ്രഹിക്കുന്നതും ഏറ്റവും കൂടുതൽ വഴങ്ങുന്നതുമായ ജോലി കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യയുടെ പലിശീലകനാകുന്നത് മുമ്പ് കമന്റ്‌റി പറയുന്ന ജോലിയായിരുന്നു രവി ശാസ്ത്രി ചെയ്തിരുന്നത്. ഇന്ത്യയുടെ പലിശീലകൻ സ്ഥാനം ഒഴിഞ്ഞതിന്‌ ശേഷം നിലവിൽ സ്റ്റാർ സ്പോർട്സുമായി സഹകരിച്ചു പോവുകയാണ് രവി ശാസ്ത്രി.

ഈ മാസം 26ന് ആരംഭിക്കാൻ പോകുന്ന ഇന്ത്യയുടെ ദക്ഷിണാഫ്രിക്കാൻ പര്യടനത്തിൽ രവി ശാസ്ത്രി കമെന്റ്റി ബോക്സിൽ ഉണ്ടാവുന്നതാണ്. ഇതിനോടകം തന്നെ സ്റ്റാർ സ്പോർട്സ് അതിന്റെ ഭാഗമായി പരസ്യങ്ങൾ പുറത്തുവിട്ടിരുന്നു. പലിശീലകൻ വേഷം അഴിച്ചു വെച്ചതോടെ ചില വെളിപ്പെടുത്തൽ അദ്ദേഹം നടത്തിയിരുന്നു.

2019ലെ ഏകദിന ലോകകപ്പിനുള്ള ടീം തെരഞ്ഞെടുക്കലിനെതിരെ രവി ശാസ്ത്രി ചോദ്യം ചെയ്തിരുന്നു. ടീമിൽ മൂന്ന് വിക്കെറ്റ് കീപ്പരെ വെച്ചത്തിനായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ദിനേശ് കാർത്തിക്, എം എസ് ധോണി, റിഷഭ് പന്ത് എന്നിവരെയായിരുന്നു കീപ്പർ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തിരുന്നത്. അതിന്റെ ആവശ്യം തനിക്ക് മനസിലായില്ല എന്ന് പറഞ്ഞു കൊണ്ടായിരുന്നു രവി ശാസ്ത്രി ചോദ്യം ചെയ്തിരുന്നത്.

Previous articleബാബറിനെക്കാളും മികച്ച ക്യാപ്റ്റൻ മുഹമ്മദ്‌ റിസ്‌വാണെന്ന് ഷഹീൻ അഫ്രീദി
Next articleവിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനൽ മത്സരത്തിൽ കേരളത്തിനു പരാജയം