ബാബറിനെക്കാളും മികച്ച ക്യാപ്റ്റൻ മുഹമ്മദ്‌ റിസ്‌വാണെന്ന് ഷഹീൻ അഫ്രീദി

Babar Azam Mohammad Rizwan

ബാബർ ആസമിനെക്കാളും എന്തുകൊണ്ടും മികച്ച ക്യാപ്റ്റനാണ് വിക്കെറ്റ് കീപ്പറും ബാറ്റ്സ്മാനുമായ മുഹമ്മദ്‌ റിസ്‌വാൻ എന്ന് പാക്ക് പേസർ ഷഹീൻ അഫ്രീദി. പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ നായകനായി ഷഹീനെ തെരഞ്ഞെടുത്തതോടെയാണ് പ്രതികരണവുമായി താരം രംഗത്ത് എത്തിയിരുന്നത്. ആഭ്യന്തര കളികളിൽ താരം മുഹമ്മദ്‌ റിസ്‌വാനുമായിട്ടാണ് കളിച്ച് തുടങ്ങിയതും കൂടാതെ താൻ കണ്ടതിൽ ഏറ്റവും മികച്ച ക്യാപ്റ്റനും അദ്ദേഹമാണെന്നാണ് ഷഹീൻ വെക്തമാക്കുന്നത്.

എന്നാൽ രണ്ടാം മികച്ച ക്യാപ്റ്റൻ എന്ന ചോദ്യത്തിന് തനിക്ക് ഒരു ഉത്തരം മാത്രമേയുള്ളു അത് ബാബർ അസമാണ്. മുഹമ്മദ്‌ റിസ്വാന്റെ വ്യക്തിത്വം തനിക്ക് ഏറെ ഇഷ്ടമാണെന്നും അദ്ദേഹത്തിന്റെ കീഴിൽ ഒരുപാട് കളി കളിച്ചിരുന്നുവെന്നും ഷഹീൻ പറയുന്നു. ഇതുകൊണ്ട് തന്നെയാണ് ഏറ്റവും മികച്ച ക്യാപ്റ്റനായി അദ്ദേഹത്തിന്റെ പേര് പറയാൻ കാരണമെന്ന് അഫ്രീദി പറയുന്നു.

രണ്ടാമത്തെ മികച്ച ക്യാപ്റ്റനായി ബാബർ അസമിനെയായിരിക്കും താൻ തെരഞ്ഞെടുക്കുന്നത്. ബാബറിന്റെ കീഴിൽ പാക്ക് ടീം നിരവധി ഉയരങ്ങൾ കീഴടക്കും. ബാറ്റിംഗിന്റെ കാര്യമെടുത്താൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നത് ബാബർ തന്നെയാണ്.

പ്രിയ ക്രിക്കറ്റർ ബാബർ ആണെന്നും പാക്ക് ക്രിക്കറ്റ്‌ ടീമിനെ നല്ലയൊരു ടീമാക്കിയെടുക്കാനും തന്നെ കൊണ്ട് കഴിയുമെന്ന് അഫ്രീദി വെക്തമാക്കി. പാകിസ്ഥാനു വേണ്ടി 21 ടെസ്റ്റുകളും 28 ഏകദിനങ്ങളും 39 ടി20 കളികളുമാണ് അഫ്രീദി ഇതിനോടകം തന്നെ കളിച്ചിരിക്കുന്നത്.

See also  WPL 2024 : ടൂര്‍ണമെന്‍റിലെ താരം സര്‍പ്രൈസ്. സജനക്കും അവാര്‍ഡ്
Scroll to Top