ഇംഗ്ലണ്ട് പേടിച്ചോളൂ. അശ്വിന്‍ മുടി വെട്ടിയട്ടുണ്ട്. മുന്നറിയുപ്പമായി രവി ശാസ്ത്രി.

ashwin new haircut

ജനുവരി 25 ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ട് രവി അശ്വിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ഇംഗ്ലണ്ടിനെതിരെ 19 മത്സരങ്ങളിൽ 88 വിക്കറ്റാണ് അശ്വിന്‍ പിഴുതട്ടുള്ളത്.

ചൊവ്വാഴ്ച നടന്ന ബിസിസിഐ അവാർഡ് ദാന ചടങ്ങിനിടെ, അശ്വിന്റെ പുതിയ ഹെയര്‍ സ്റ്റെലിനെക്കുറിച്ച് ശാസ്ത്രി തമാശ പറയുകയും വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലീഷ് ടീമിന് അദ്ദേഹം എത്ര വലിയ ഭീഷണിയാണെന്നും സംസാരിച്ചു.

ashwin new hairstyle bcci awards 2024

“അശ്വിൻ ഇപ്പോൾ സൂചിപ്പിച്ചു, താന്‍ നന്നായി ചെയ്യാന്‍ പോവുകയാണെന്നു. ഇപ്പോൾ അവന്‍ ഹെയർകട്ട് ചെയ്തിരിക്കുകയാണ്, അവന്റെ തലച്ചോർ ഇപ്പോള്‍ സ്വതന്ത്രമായി, വായു സഞ്ചാരം ഉണ്ട്, ഇപ്പോൾ അവൻ എന്താണ് ചിന്തിക്കുന്നതെന്ന് നിങ്ങൾക്ക് ഊഹിക്കാൻ കഴിയുമോ? ചിലപ്പോള്‍ ഒരു ‘തീസര’ ഉണ്ടാകാം, ഒരു ‘ചൗത’ ഉണ്ടാകാം. അടുത്ത രണ്ട് മാസങ്ങൾക്കുള്ളിൽ ഇംഗ്ലണ്ടിനു ഇത് അറിയാം, ”ശാസ്ത്രി പറഞ്ഞു.

“കൂടാതെ ഇവിടെയുള്ള ടീമുകളോട്, ഞാൻ ഇവിടെ ഇംഗ്ലണ്ട് ടീമിനെ കാണുന്നില്ല, പക്ഷേ ബാസ് ഇവിടെയുണ്ട്. പരമ്പരയ്ക്ക് ആശംസകൾ. ഇത് എല്ലായ്പ്പോഴും ഒരു മാർക്വീ പരമ്പരയാണ്, വളരെക്കാലത്തിന് ശേഷമാണ് 5 ടെസ്റ്റുകൾ. കഠിനമായി കളിക്കുക, ന്യായമായി കളിക്കുക. നിയമങ്ങൾക്കനുസൃതമായി നന്നായി കളിക്കുക” ശാസ്ത്രി കൂട്ടിച്ചേർത്തു.

Read Also -  സഞ്ജുവല്ല, ആ 2 പേരാണ് ട്വന്റി20യിലെ ഇന്ത്യയുടെ ഭാവി നായകർ. മുൻ ഇന്ത്യൻ താരം പറയുന്നു.

കഠിനമായ വർഷങ്ങളെ നേരിടാൻ യുവ താരങ്ങളോട് ശാസ്ത്രി ഉപദേശിക്കുകയും വിജയവും പരാജയവും തുറന്ന കൈകളോടെ സ്വീകരിക്കാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു.

Scroll to Top