ഐപിഎൽ പതിനഞ്ചാം സീസണിന് തിരശ്ശീല വീണതോടെ എല്ലാ ക്രിക്കറ്റ് ആരാധകരും ഇനി കാത്തിരിക്കുന്നത് രാജ്യാന്തര പരമ്പരകൾക്കാണ്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പരമ്പര അടുത്തയാഴ്ച തുടങ്ങുകയാണ്. ജൂൺ 9ന് ദില്ലിയിൽ വച്ചാണ് അഞ്ച് മത്സരങ്ങളുടെ ട്വൻറി20 പരമ്പരകൾക്ക് തുടക്കമാകുന്നത്.
ഐപിഎൽ കഴിഞ്ഞ് ആദ്യത്തെ പരമ്പര ആയതിനാൽ ഏതൊക്കെ താരങ്ങളാണ് ടീമിൽ സ്ഥാനം പിടിക്കുക എന്ന് ആകാംക്ഷയോടെ നോക്കിയിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. ഇപ്പോഴിതാ ഇന്ത്യയുടെ പ്ലെയിങ് ഇലവനെ കുറിച്ച് തൻ്റെ സാധ്യതകളെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ പരിശീലകൻ രവി ശാസ്ത്രി. ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്നത് കെ എൽ രാഹുലും രുതുരാജ് ഗെയ്ക്വാദും ആയിരിക്കണം എന്നാണ് രവി ശാസ്ത്രിയുടെ നിലപാട്.
മൂന്നാം നമ്പറിൽ ഇഷാൻ കിഷനും തുടർന്ന് തൊട്ടടുത്ത സ്ഥാനങ്ങളിൽ ശ്രേയസ് അയ്യർ, റിഷബ് പന്ത്,ഹർദിക് പാണ്ഡ്യ,എന്നിവരും ഇറങ്ങണം. ബൗളിങ് ഡിപ്പാർട്ട്മെൻ്റിൽ സ്പിന്നർമാരായി ചഹലും അക്‌സർ പട്ടേലും വേണം. പേസർ ആയി ഹർഷൽ പട്ടേൽ,ഭുവനേശ്വർ കുമാർ എന്നിവർക്കൊപ്പം ഉമ്രാൻ മാലിക്, അർഷദീപ് സിംഗ് എന്നിവരിൽ ഒരാളെ കളിപ്പിക്കണം. ബാംഗ്ലൂരിനായി മിന്നുന്ന പ്രകടനം പുറത്തെടുത്ത് എല്ലാ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് ദിനേഷ് കാർത്തികിന് ടീമിൽ സ്ഥാനം ഇല്ല എന്നത് ശ്രദ്ധേയമാണ്.
ശാസ്‌ത്രിയുടെ പ്ലേയിങ്ങ് ഇലവന്‍: കെ എല്‍ രാഹുല്‍, റുതുരാജ് ഗെയ്‌ക്‌വാദ്, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്‌ദീപ് സിംഗ്/ഉമ്രാന്‍ മാലിക്, ഹര്‍ഷല്‍ പട്ടേല്‍.
ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടി20 സ്ക്വാഡ്: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), റുതുരാജ് ഗെയ്കവാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍, അര്‍ഷ്‌ദീപ് സിംഗ്, ഉമ്രാന്‍ മാലിക്.