ആവേശകരമായ ഇന്ത്യ ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം കുറിച്ചിരിക്കുകയാണ്. ആദ്യ ദിനം തന്നെ ഓസ്ട്രേലിയറ്റ് മേൽ വ്യക്തമായ ആധിപത്യം പുലർത്തുവാൻ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയെ ആദ്യ ഇന്ത്യൻ 177 റൺസിന് ഇന്ത്യ ഓൾ ഔട്ട് ആക്കി.
പരിക്കിൽ നിന്നും മോചിതനായി കളിക്കളത്തിലേക്ക് തിരിച്ചെത്തിയ രവീന്ദ്രൻ ജഡേജയുടെ അഞ്ചു വിക്കറ്റ് പ്രകടനമാണ് കളി ഇന്ത്യയുടെ കയ്യിലാക്കാൻ സഹായിച്ചത്. അശ്വിൻ മൂന്ന് വിക്കറ്റും പേസർമാരായ മുഹമ്മദ് സിറാജ്,മുഹമ്മദ് ഷമി എന്നിവർ ഓരോ വിക്കറ്റുകൾ വീതം നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ഇന്ത്യൻ ഓപ്പണർമാർ നൽകിയത്.
ആദ്യദിനം കളി അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 77 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ഇന്ത്യക്കു വേണ്ടി നായകൻ രോഹിത് ശർമ 69 പന്തുകളിൽ നിന്നും 56 റൺസ് നേടിയിലുണ്ട്. റൺസ് ഒന്നും എടുക്കാത്ത അശ്വിൻ ആണ് നിലവിൽ രോഹിത് ശർമക്ക് കൂട്ട്. 71 പന്തുകളിൽ നിന്നും 20 റൺസ് നേടിയ രാഹുലാണ് പുറത്തായത്. മുർഫിയാണ് ഇന്ത്യൻ ഓപ്പണറെ പുറത്താക്കിയത്.
മത്സരത്തിനു മുൻപ് രൂക്ഷമായ വിമർശനം ആയിരുന്നു പിച്ചിനെതിരെ ഉയർന്നിരുന്നത്. ഇപ്പോൾ ഇതാ വിമർശനം ഉന്നയിച്ചവരെ മത്സരം തുടങ്ങിയത് ശേഷം കാണുന്നില്ലല്ലോ എന്ന് പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ഇന്ത്യൻ പിച്ച് ബാറ്റ്സ്മാൻമാർക്ക് ആനുകൂല്യം ഇല്ല എന്നും പിച്ച് ഡോക്ടറിങ് ഇന്ത്യ നടത്തിയിട്ടുണ്ടെന്നും ആയിരുന്നു ഓസ്ട്രേലിയ ആരോപിച്ചത്. നേരത്തെ വിമർശങ്ങൾക്കെതിരെ രവി ശാസ്ത്രി സംസാരിച്ചിരുന്നു. ഓസ്ട്രേലിയക്ക് പോകുമ്പോൾ ഇന്ത്യ പിച്ചിനെ കുറിച്ച് ആരോപണങ്ങൾ ഉന്നയിച്ചിട്ടില്ല എന്നും അവർ പരാതി ഉന്നയിക്കുന്നത് ഇന്ത്യയിലേക്ക് വരുമ്പോൾ മാത്രമാണെന്നും ആണ് രവി ശാസ്ത്രി പറഞ്ഞത്.