“ഒരു പതിറ്റാണ്ട് ബാറ്റ് ചെയ്‌ത് പരിചയമുള്ള താരത്തെ പോലെയാണ് അവൻ ബാറ്റ് ചെയ്തത്” രജത് പഠിതാറിന് വമ്പൻ പ്രശംസയുമായി മുൻ ഇന്ത്യൻ കോച്ച്.

ഇന്നലെയായിരുന്നു ഐപിഎൽ പതിനഞ്ചാം സീസണിലെ എലിമിനേറ്ററിൽ ബാംഗ്ലൂർ ലക്നൗ പോരാട്ടം. മത്സരത്തിൽ 14 റൺസിന് വിജയിച്ച ആർസിബി ക്വാളിഫയറിന് യോഗ്യത നേടി. വിരാട് കോഹ്ലി അടക്കമുള്ള വമ്പന്മാർക്ക് മത്സരത്തിൽ കാലിടറിയപ്പോൾ ആരും പ്രതീക്ഷിക്കാത്ത വിസ്മയ പ്രകടനം നടത്തി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് യുവതാരം രജത് പഠിതാർ.

ഗ്ലെൻ മാക്സ്‌വെൽ, വിരാട് കോഹ്ലി, ഫാസ്റ്റ് ഡൂപ്ലെസി എന്നീ മൂന്നു പേരും കൂടി 34 റണ്‍സ് മാത്രം നേടിയിട്ടും ആർസിബി 200 റൺസ് കടക്കുകയായിരുന്നു. മത്സരത്തിൽ 54 പന്തിൽ 12 ഫോറും 7 സിക്സറുമടക്കം 112 റൺസുമായി പുറത്താകാതെ യുവതാരം നിന്നു. ഐപിഎൽ ചരിത്രത്തിൽ പ്ലേ ഓഫിൽ മൂന്നക്കം കടക്കുന്ന ആദ്യ അൺക്യാപ്പഡ് താരമാണ് രജത് പഠിതാർ. ഇപ്പോഴിതാ താരത്തിനെ വമ്പൻ പ്രശംസകൊണ്ട് മൂടിയിരിക്കുകയാണ് മുൻ ഇന്ത്യൻ പരിശീലകൻ രവിശാസ്ത്രി.

images 9 3

“ഒരു പതിറ്റാണ്ട് ബാറ്റ് ചെയ്‌ത് പരിചയമുള്ള താരത്തെ പോലെയാണ് രജത് പഠിതാർ ക്രീസില്‍ നിന്നത്. ഗംഭീര ഷോട്ടുകള്‍, ധൈര്യം… സാഹചര്യമോ എതിര്‍ ടീമോ അദേഹത്തിന് പ്രതിസന്ധിയായില്ല. ഗംഭീര പ്രകടനമാണ് താരം പുറത്തെടുത്തത്.

images 8 5

മത്സരം ആര്‍സിബിക്കായി
ഒരുക്കിയത് പഠിതാറാണ്. ക്യാച്ചുകള്‍ നഷ്‌ടമാക്കുന്നത് കളിയുടെ ഭാഗമാണ്. നന്നായി കളിക്കുമ്പോള്‍ അല്‍പം ഭാഗ്യം തുണയാവണമെന്ന് അദേഹവും ആഗ്രഹിച്ചുകാണും. അതിമനോഹരമായിരുന്നു രജത് പട്ടിതാറിന്‍റെ ഇന്നിംഗ്‌സ്.” -രവിശാസ്ത്രി പറഞ്ഞു.