ക്യാപ്റ്റൻസിയുടെ സമ്മർദ്ദം ? ഇന്ത്യൻ ടീമിൽ നിന്നും സ്ഥാനം നഷ്ടമാകും; രവി ശാസ്ത്രി.

ഇത്തവണത്തെ ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെ നയിച്ചത് മായങ്ക് അഗർവാൾ ആയിരുന്നു. ഇപ്പോളിതാ മായങ്ക് അഗർവാളിൻ്റെ ക്യാപ്റ്റൻസിയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് രവിശാസ്ത്രി. ബാറ്റിങ്ങിലെ മികച്ച പ്രകടനം പുറത്തെടുക്കാൻ വേണ്ടി ക്യാപ്റ്റൻസി ഒഴിയണം എന്നാണ് രവിശാസ്ത്രി പറഞ്ഞത്.

ക്യാപ്റ്റൻസി അഗർവാളിൻ്റെ ബാറ്റിംഗിനെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് ഇന്ത്യൻ ടീമിൽ നിന്നും സ്ഥാനം നഷ്ടമാകാൻ കാരണമായേക്കും എന്നും ശാസ്ത്രി ചൂണ്ടിക്കാണിച്ചു. ഇത്തവണത്തെ ഐപിഎല്ലിൽ വെറും 196 റൺസ് മാത്രമാണ് അഗർവാളിൻ്റെ സമ്പാദ്യം.

images 63 1

“മായങ്ക് അഗർവാളും രവീന്ദ്ര ജഡേജയും ഒരേ ബോട്ടിൽ സഞ്ചരിക്കുന്നവരാണ്. ഇത് മായങ്കിനോടുള്ള ബഹുമാനക്കുറവ് അല്ല. എനിക്ക് അവനെ ഇഷ്ടമാണ്. അവൻ എങ്ങനെയാണ് ക്രിക്കറ്റ് കളിക്കുന്നത് എന്ന് എനിക്കറിയാം. അവൻ കഠിനാധ്വാനിയാണ്. പക്ഷേ പക്ഷേ മികച്ചഒരാളെ തെറ്റായ സ്ഥലത്ത് നിയമിക്കുന്നത് ശരിയല്ല. അത് ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കും.

images 64 1


അവന് ഇന്ത്യൻ ടീമിൽ നിന്നും സ്ഥാനം നഷ്ടമാകും. കാരണം സെലക്ടർമാർ എപ്പോഴും നിലവിലെ ഫോം ആണ് നോക്കുക. അവർ കാണുന്നതിലൂടെ ആയിരിക്കും അവർ ഒരാളെ ജഡ്ജ് ചെയ്യുക. ഇതെന്നെ വേദനിപ്പിക്കുന്നുണ്ട്, കാരണം അവൻ മികച്ച കളിക്കാരൻ ആണെന്ന് എനിക്കറിയാം. തീർച്ചയായും ക്യാപ്റ്റൻസിയുടെ സമ്മർദ്ദം അയാളുടെ മനസ്സിനെ ബാധിക്കും. ജഡേജ വ്യത്യസ്തമായ ഒരു ക്രിക്കറ്റർ ആയി മാറിയത് നമ്മൾ കണ്ടതാണ്.

ഇപ്പോൾ മായങ്കും അതുപോലെ മാറിയിരിക്കുന്നു. ക്യാപ്റ്റൻമാരെ തിരഞ്ഞെടുക്കുന്നതിൽ ഭാവിയിൽ ഫ്രാഞ്ചൈസികൾക്കുള്ള ശക്തമായ മെസ്സേജ് ആണിത്. മായങ്ക് പോലുള്ള കളിക്കാരിൽ സമ്മർദ്ദം ചെലുത്തിയാൽ അത് എങ്ങനെ ബാധിക്കും എന്ന് നമുക്ക് കാണാം.”- രവി ശാസ്ത്രി പറഞ്ഞു.

Previous articleഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയതിനു പിന്നാലെ തൻ്റെ പ്രതികരണം അറിയിച്ച് ദിനേശ് കാർത്തിക്.
Next articleമത്സരശേഷം ആരാധകരുടെ ആക്രമണത്തിന് ഇരയായി ആസ്റ്റൺ വില്ല ഗോൾകീപ്പർ റോബിൻ ഒൾസൻ