തുടർച്ചയായ മൂന്നാം ഡക്ക് : നാണക്കേടിന്റെ പട്ടികയിൽ റഷീദ് ഖാനും – ഒപ്പം ഗൗതം ഗംഭീറും

ഐപിൽ  പോയിന്റ് ടേബിളിൽ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് ഡൽഹി ക്യാപിറ്റൽസ് .സീസണിലെ ആറാം വിജയം സ്വന്തമാക്കിയ റിഷാബ് പന്തിന്റെ ഡൽഹി ടീം 12 പോയിന്റ് നേടി കുതിപ്പ് തുടരുകയാണ് .ഇന്നലെ അഹമ്മദാബാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്സിനെ ഏഴ് വിക്കറ്റിനാണ് ഡൽഹി തോൽപ്പിച്ചത്  .ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. 58 പന്തില്‍ 99 റണ്‍സുമായി പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹി 17.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 

ഡൽഹി നിരയിൽ പതിവ് പോലെ പൃഥ്വി ഷാ : ശിഖർ ധവാൻ സഖ്യം മികച്ച തുടക്കമാണ് സമ്മാനിച്ചത്‌ .ഓപ്പണിംഗ് വിക്കറ്റില്‍ പൃഥ്വി ഷായ്‌ക്കൊപ്പം (22 പന്തില്‍ 39) 63 റണ്‍സാണ് ധവാന്‍ കൂട്ടിച്ചേര്‍ത്തത് .ധവാൻ 69 റണ്‍സ് നേടി പുറത്താവാതെ  നിന്നു .സീസണിലെ ഓറഞ്ച് ക്യാപ്പും താരം സ്വന്തമാക്കി .

അതേസമയം ഐപിഎല്ലിലെ മറ്റൊരു അപൂർവ്വ റെക്കോർഡും ഇന്നലത്തെ മത്സരത്തിൽ പിറന്നു .ഇന്നലെ ഹൈദരാബാദ് ബാറ്റിങ്ങിൽ റൺസ് ഒന്നും നേടാതെയാണ് സ്പിന്നർ റാഷിദ് ഖാൻ പുറത്തായത് .സീസണിൽ  തുടര്‍ച്ചയായ മൂന്ന് ഇന്നിങ്‌സിലാണ്  റാഷിദ് ഖാന്‍ പുറത്തായത്. ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീറിനും ആഷ്ടന്‍ അഗറിനും ശേഷം ഐപിഎല്ലിൽ  തുടര്‍ച്ചയായ മൂന്ന് ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്താവുന്ന  ആദ്യ താരമായി റാഷിദ് ഖാന്‍ മാറി. ഇന്നലെ രാജസ്ഥാന്റെ  മുസ്തഫിസുര്‍ റഹ്മാനാണ് റാഷിദ് ഖാനെ പൂജ്യത്തിൽ  പുറത്താക്കിയത്. മുൻപ് 2014 ഐപിൽ സീസണിലാണ് കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് ക്യാപ്റ്റനായ   ഗൗതം ഗംഭീർ ഹാട്രിക്ക് ഡക്ക് നേടിയത് .

Previous articleഅരങ്ങേറ്റത്തിൽ തിളങ്ങി മായങ്ക് അഗർവാൾ : അപൂർവ്വ പട്ടികയിൽ ശ്രേയസ് അയ്യരെ പിന്തള്ളി മുന്നേറ്റം – തലപ്പത്ത് സഞ്ജു സാംസൺ
Next articleവീണ്ടും ഐപിഎല്ലിൽ കോവിഡ് ബാധ :ഇന്നത്തെ മത്സരം മാറ്റി – മലയാളി ഉൾപ്പെടെ രണ്ട്‌ കൊൽക്കത്ത താരങ്ങൾക്ക് കോവിഡ് 19 എന്ന് സൂചന