അരങ്ങേറ്റത്തിൽ തിളങ്ങി മായങ്ക് അഗർവാൾ : അപൂർവ്വ പട്ടികയിൽ ശ്രേയസ് അയ്യരെ പിന്തള്ളി മുന്നേറ്റം – തലപ്പത്ത് സഞ്ജു സാംസൺ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ആദ്യമായി  നായകന സ്ഥാനം ഏറ്റെടുത്ത മായങ്ക് അഗർവാളിന് തോൽവിയോടെ തുടക്കം .
ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്‌സ് ഡൽഹി ക്യാപിറ്റൽസ് ടീമിനോട് ഏഴ് വിക്കറ്റ് തോൽവി വഴങ്ങി . അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. 58 പന്തില്‍ 99 റണ്‍സുമായി പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹി 17.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

അതേസമയം  ഐപിൽ ക്യാപ്റ്റൻ എന്ന നിലയിലുള്ള അരങ്ങേറ്റം ബാറ്റിങ്ങിൽ  മായങ്ക് അഗർവാൾ ഗംഭീരമാക്കി .
താരം തന്റെ ക്ലാസ്സ്‌ ബാറ്റിങ്ങാൽ മത്സരത്തിൽ 99 റൺസ് നേടി .കെഎല്‍ രാഹുലിന്റെ അഭാവത്തില്‍ ടീമിനെ നയിച്ച മായങ്ക് പുറത്താവാതെ 99 റണ്‍സുമായി നിന്ന് .കേവലം 58 പന്തിൽ  എട്ടു ബൗണ്ടറികളും സിക്‌സറുമടക്കം  താരം  99 റണ്‍സ് അടിച്ചെടുത്തു .മിന്നും ബാറ്റിംഗ് പ്രകടനത്തിനൊപ്പം താരം ഒട്ടേറെ അപൂർവ്വ റെക്കോർഡുകളും സ്വന്തമാക്കി .

ഐപിഎല്ലിൽ ക്യാപ്റ്റനായി അരങ്ങേറ്റ  മത്സരത്തിൽ  ഏറ്റവുമധികം റണ്‍സെടുത്ത രണ്ടാമത്തെ താരമെന്ന നേട്ടമാണ്  മായങ്കിനെ തേടിയെത്തിയത്.
രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി ക്യാപ്റ്റന്‍ സഞ്ജു സാംസണാണ് മായങ്കിനു മുന്നിലായി ഈ പട്ടികയിലെ  ഒന്നാമന്‍. ഈ സീസണിൽ രാജസ്ഥാൻ ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച സഞ്ജു 119 റണ്‍സോടെ ചരിത്ര നേട്ടം കരസ്ഥമാക്കിയിരുന്നു .

അതേസമയം ഐപിൽ ചരിത്രത്തിൽ  പുറത്താവാതെ 99 റണ്‍സെടുത്ത മൂന്നാമത്തെ താരമാണ്  മായങ്ക് . നേരത്തെ 2013ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ചെന്നൈ സൂപ്പര്‍കിങ്‌സിനായി സുരേഷ് റെയ്‌നയും 2019ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ പഞ്ചാബ് കിങ്‌സ് ടീമിനായി   ക്രിസ് ഗെയ്‌ലുമാണ്  പുറത്താവാതെ 99 റണ്‍സെടുത്തിട്ടുള്ള
മറ്റ് താരങ്ങൾ . ഐപിഎല്ലിൽ 99 റൺസിൽ പുറത്താവാതെ ആദ്യ നായകനും മായങ്ക് അഗർവാൾ മാത്രം .