ബംഗ്ലാദേശിനെതിരെയുള്ള ഏഷ്യ കപ്പ് പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാന് വിജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറില്‍ 127 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗില്‍ 18.3 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ അഫ്ഗാന്‍ വിജയിച്ചു.
സ്പിന്‍ ബോളര്‍മാരാണ് അഫ്ഗാനെ വിജയത്തിലേക്ക് നയിച്ചത്. 3 വീതം വിക്കറ്റുകളാണ് മുജീബ് റഹ്മാനും റാഷീദ് ഖാനും വീഴ്ത്തിയത്. മത്സരത്തിലെ ബോളിംഗ് പ്രകടനത്തോടെ റാഷീദ് ഖാന്‍, രാജ്യാന്തര ടി20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയവരില്‍ രണ്ടാമതേക്ക് ഉയര്‍ന്നു.
95 മത്സരങ്ങളില്‍ നിന്ന് 114 വിക്കറ്റ് വീഴ്ത്തിയ ന്യൂസിലന്‍റ് താരം ടിം സൗത്തിയെയാണ് മറികടന്നത്. 68 മത്സരങ്ങളില്‍ നിന്നാണ് റാഷീദ് ഖാന്‍ ഈ റെക്കോഡ് മറികടന്നത്. 122 ടി20 വിക്കറ്റുമായി ഷാക്കീബാണ് ഒന്നാമത്.
MOST WICKETS IN T20Is:
- ഷാക്കിബ് അൽ ഹസൻ (ബംഗ്ലാദേശ്) – 100 മത്സരങ്ങളിൽ നിന്ന് 122 വിക്കറ്റ്
- റാഷിദ് ഖാൻ (അഫ്ഗാനിസ്ഥാൻ) – 68 മത്സരങ്ങളിൽ നിന്ന് 115 വിക്കറ്റ്
- ടിം സൗത്തി (ന്യൂസിലൻഡ്) – 95 മത്സരങ്ങളിൽ നിന്ന് 114 വിക്കറ്റ്
- ലസിത് മലിംഗ (ശ്രീലങ്ക) – 84 മത്സരങ്ങളിൽ നിന്ന് 107 വിക്കറ്റ്
- ഇഷ് സോധി (ന്യൂസിലൻഡ്) – 76 മത്സരങ്ങളിൽ നിന്ന് 99 വിക്കറ്റ്
2015ൽ അഫ്ഗാനിസ്ഥാന് വേണ്ടി അരങ്ങേറ്റം കുറിച്ച ശേഷം, 53 ടി20യിൽ നിന്ന് ഏറ്റവും വേഗത്തിൽ 100 ടി20 വിക്കറ്റുകൾ തികച്ച റഷീദ്. ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ എന്ന റെക്കോർഡും റാഷിദ് ഖാനാണ്. 472 വിക്കറ്റുകളുള്ള അദ്ദേഹം 604 വിക്കറ്റുകളുമായി പട്ടികയിൽ മുന്നിലുള്ള ഡ്വെയ്ൻ ബ്രാവോയ്ക്ക് പിന്നിലാണ്.