ഇന്നലെ നടന്ന വെസ്റ്റ് ഇന്‍ഡീസിന് എതിരായ മൂന്നാം ടി :20യിൽ ഇന്ത്യൻ ടീം 17 റൺസ് ജയം സ്വന്തമാക്കി പരമ്പര തൂത്തുവാരിയപ്പോൾ ഏറ്റവും അധികം ശ്രദ്ധേയമായി മാറിയത് ഇന്ത്യൻ സ്റ്റാർ ബാറ്റ്‌സ്മാനായ സൂര്യകുമാർ യാദവിന്‍റെ പ്രകടനം തന്നെയാണ്. ഇന്നലെ ബാറ്റിങ് തകർച്ച നേരിട്ട ഇന്ത്യക്ക് ഒരിക്കൽ കൂടി മിഡിൽ ഓർഡറിൽ രക്ഷകനായി മാറിയത് സൂര്യകുമാർ യാദവാണ്.34 ബോളിൽ നിന്നും ഒരു ഫോറും 7 സിക്സ് അടക്കം 65 റൺസ് അടിച്ച സൂര്യകുമാർ യാദവ് മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരത്തിന് പുറമേ ടി :20 ക്രിക്കറ്റ് പരമ്പരയിലെ മാൻ ഓഫ് ദി സീരിസ് നേട്ടവും കരസ്ഥമാക്കി. മത്സരത്തിലെ മാച്ച് വിന്നിംഗ് ഇന്നിങ്സിന് പിന്നാലെ താരത്തെ മുൻ താരങ്ങൾ അടക്കം വാനോളം പുകഴ്ത്തിയിരുന്നു. മിഡിൽ ഓർഡറിൽ ഇന്ത്യൻ ടീം കാത്തിരുന്ന വിശ്വസ്ത ബാറ്റ്‌സ്മാനാണ് സൂര്യകുമാർ യാദവെന്ന് സുനിൽ ഗവാസ്‌ക്കർ അഭിപ്രായപെട്ടു.
ഡെത്ത് ഓവറിൽ അടക്കം വളരെ മികച്ച പ്രകടനവുമായി തിളങ്ങുന്ന സൂര്യകുമാർ യാദവ് അപ്പൂർവ്വ നേട്ടത്തിന് കൂടി ഇപ്പോൾ അവകാശിയായിരിക്കുകയാണ്.തന്റെ പന്ത്രണ്ടാം ടി :20യിൽ നിന്നും നാലാമത്തെ അർദ്ധ സെഞ്ച്വറിയാണ് സൂര്യകുമാർ നേടിയത്.ഈ നേട്ടത്തിൽ സാക്ഷാൽ യുവരാജിനൊപ്പം എത്തിയിരിക്കുകയാണ് സൂര്യകുമാർ യാദവ്. തന്റെ ആദ്യത്തെ 12 ഇന്നിങ്സിൽ നിന്നാണ് യുവിയും ആദ്യ നാല് അർദ്ധ സെഞ്ച്വറികൾ നേടിയത്.
അതേസമയം ഈ പട്ടികയിൽ മുന്നിൽ നിൽക്കുന്നത് മുൻ സ്റ്റാർ ഓപ്പണർ ഗൗതം ഗംഭീറാണ്. തന്റെ ആദ്യത്തെ ഏഴ് ടി :20 ഇന്നിങ്സിൽ നിന്നും ഗംഭീർ 4 ഫിഫ്റ്റി നേടി.ഇതാണ് ഈ ലിസ്റ്റിൽ തന്നെ അപൂർവ്വ നേട്ടം. തന്റെ അന്താരാഷ്ട്ര ടി :20 കരിയറിൽ സ്വപ്നതുല്യ തുടക്കമാണ് സൂര്യകുമാർ നേടിയത്. നാല് തവണ അർദ്ധ സെഞ്ച്വറി പിന്നിട്ട സൂര്യകുമാർ യാദവ് വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിൽ സ്ഥാനം ഉറപ്പിക്കുകയാണ്