ഇന്ത്യൻ പ്രീമിയർ ലീഗിലെ പോരാട്ടത്തില്‍ ഹൈദരബാദിനെ 12 റണ്‍സിനു ലക്നൗ തോല്‍പ്പിച്ചു. ലക്നൗ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരബാദിനു 9 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സില്‍ എത്താനാണ് സാധിച്ചത്. ഹൈദരാബാദിനെതിരെ ജയിച്ച രാഹുലും സംഘവും സീസണിലെ രണ്ടാമത്തെ ജയമാണ് നേടിയത്. ജയത്തോടെ പോയിന്റ് പട്ടികയിൽ മുന്നേറാൻ കൂടി രാഹുലിന്റെ ലക്ക്നൗ ടീമിന് കഴിഞ്ഞു. ഇന്നലെ നടന്ന മത്സരത്തിൽ ബൗളർമാരുടെ മികച്ച പ്രകടനമാണ് ലക്ക്നൗ ടീമിന് ജയം സമ്മാനിച്ചത്.
ബാറ്റിങ്ങിൽ ക്യാപ്റ്റൻ ലോകേഷ് രാഹുലും ദീപക് ഹൂഡയും ഫിഫ്റ്റിയുമായി തിളങ്ങിയപ്പോൾ നാല് വിക്കറ്റുകളുമായി പേസർ ആവേശ് ഖാൻ തിളങ്ങി. ഒരുവേള മൂന്ന് വിക്കറ്റുകൾ പവർപ്ലേയിൽ നഷ്ടമായ ലക്ക്നൗ ടീമിനെ രക്ഷിച്ചത് രാഹുൽ :ഹൂഡ സഖ്യമാണ്. വെറും 50 പന്തുകളിൽ നിന്നും 68 റൺസ് നേടിയ രാഹുല്‍, ക്യാപ്റ്റൻ ഇന്നിങ്സ് പുറത്തെടുത്ത് കയ്യടികൾ സ്വന്തമാക്കി.
അതേസമയം മത്സരത്തിൽ അപൂർവ്വം ചില നേട്ടങ്ങൾ കൂടി രാഹുൽ കരസ്ഥമാക്കി. തന്റെ ഐപിൽ കരിയറിലെ ഇരുപത്തിയ്യെട്ടാമത്തെ ഫിഫ്റ്റിയാണ് രാഹുൽ നേടിയത്. കൂടാതെ ടി:20 ക്രിക്കറ്റിൽ രാഹുലിന്റെ അൻപതാം ഫിഫ്റ്റി പ്രകടനം കൂടിയാണ് ഇത്. ഇതോടെ ടി :20 ക്രിക്കറ്റ് കരിയറിൽ അൻപത് അർദ്ധ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യക്കാരനായി രാഹുൽ മാറി.വിരാട് കോഹ്ലി, സുരേഷ് റൈന, രോഹിത് ശർമ്മ, ശിഖർ ധവാൻ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റുള്ള ഇന്ത്യൻ താരങ്ങൾ.
Player | Matches | Fifties |
Virat Kohli | 328 | 76 |
Rohit Sharma | 372 | 69 |
Shikhar Dhawan | 305 | 63 |
Suresh Raina | 336 | 53 |
KL Rahul | 175 | 50 |
ഐപിൽ ക്രിക്കറ്റിലെ തന്നെ ഏറ്റവും സ്ഥിരതയുള്ള ഓപ്പണിങ് ബാറ്റ്‌സ്മാന്മാരിൽ ഒരാളായ രാഹുൽ ലക്ക്നൗ ടീമിനായി നേടുന്ന ആദ്യത്തെ അർദ്ധ സെഞ്ച്വറി കൂടിയാണ് ഇത്. തന്റെ ഇരുപതിയെട്ടാം ഐപിൽ ഫിഫ്റ്റി നേടിയ രാഹുൽ ഫിഫ്റ്റികൾ ലിസ്റ്റിൽ ഒൻപതാമത് എത്തി.49 ഐപിൽ ഫിഫ്റ്റികളുമായി ഡേവിഡ് വാർണറാണ് ഈ ലിസ്റ്റിൽ ഒന്നാമൻ.