ശ്രീലങ്കക്ക് എതിരായ ടി :20 പരമ്പരയിലും ജയത്തോടെ ഗംഭീര തുടക്കം സ്വന്തമാക്കി രോഹിത് ശർമ്മയും ടീമും. ഇന്നലെ നടന്ന ഒന്നാം ടി :20യിൽ 62 റൺസ് ജയമാണ് ഇന്ത്യൻ ടീം സ്വന്തമാക്കിയത്.ആൾറൗണ്ട് മികവ് പുറത്തെടുത്ത ഇന്ത്യൻ ടീമിനായി ഇഷാൻ കിഷനും ശ്രേയസ് അയ്യറും വെടിക്കെട്ട് ഫിഫ്റ്റിയുമായി തിളങ്ങി. ജയത്തോടെ മൂന്ന് മത്സര ടി :20 ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യൻ ടീം മുൻപിലേക്ക് എത്തി.
നാളെയാണ് രണ്ടാം ടി :20. ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് വേണ്ടി ബാറ്റ്‌സ്മാന്മാർ എല്ലാം മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ 199 റൺസ് സ്വന്തമാക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. ശേഷം മറുപടി ബൗളിംഗില്‍ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായ ശ്രീലങ്കൻ ടോട്ടൽ 137ൽ അവസാനിച്ചു. ഇഷാൻ കിഷനാണ് കളിയിലെ മാൻ ഓഫ് ദി മാച്ച്.
ടി :20 ക്രിക്കറ്റിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ തുടർച്ചയായ പത്താം ജയമാണ് ഇന്നലെ പിറന്നത്. ഇക്കഴിഞ്ഞ ടി :20 വേൾഡ് കപ്പിൽ കിവീസിനോട് തോറ്റ ശേഷം ടീം ഇന്ത്യ അപരാജിതരാണ്. കൂടാതെ മറ്റൊരു അപൂർവ്വ നേട്ടത്തിലേക്ക് കൂടി കുതിക്കുകയാണ് ഇന്ത്യൻ സംഘം.പത്താം മത്സരത്തിലും തുടർച്ചയായി ജയിച്ച ഇന്ത്യൻ ടീം ഈ ടി :20 പരമ്പരയിലെ ശേഷിക്കുന്ന രണ്ട് കളികൾ കൂടി ജയിച്ചാൽ തുടർച്ചയായി 12 ടി :20കളിൽ ജയിക്കുന്ന ടീം എന്നുള്ള അത്യപൂർവ്വ റെക്കോർഡിലേക്ക് എത്തും. മുൻപ് ഈ നേട്ടം സ്വന്തമാക്കിയത് അന്താരാഷ്ട്ര ടി :20 ക്രിക്കറ്റിൽ അഫ്‌ഘാനിസ്ഥാൻ ടീം മാത്രമാണ്.
അതേസമയം നായകനായ രോഹിത് ശർമ്മക്കും ഇന്നലത്തെ ജയം നൽകിയത് മറ്റൊരു നേട്ടമാണ്. ടി :20 ക്യാപ്റ്റനായി രോഹിത് ശർമ്മ ഇന്ത്യൻ ടീമിനെ നയിച്ചത് തുടർച്ചയായ പത്താം ജയത്തിലേക്ക് കൂടിയാണ്.9 തുടർ ടി :20 ജയങ്ങളിൽ നയിച്ച വിരാട് കോഹ്ലിയുടെ നേട്ടമാണ് രോഹിത് മറികടന്നത്.
വെസ്റ്റ് ഇൻഡീസ് എതിരായ ടി :20 പരമ്പര വൈറ്റ് വാഷ് നേടി ഐസിസി ടി :20 റാങ്കിങ്ങിൽ ടീം ഇന്ത്യയെ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ച രോഹിത് ശർമ്മ മറ്റൊരു ടി :20 പരമ്പര കൂടി പൂർണ്ണമായി നേടാനാണ് ഒരുവേള ആഗ്രഹിക്കുന്നത്. ആറ് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ ടീം റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടുന്നത് എന്നതും ശ്രദ്ധേയം.