ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന മത്സരത്തിൽ 5 വിക്കെറ്റ് ജയം സ്വന്തമാക്കി ഇന്ത്യൻ ടീം ഏകദിന പരമ്പര സ്വന്തമാക്കിയപ്പോൾ ഏറ്റവും അധികം കയ്യടികൾ നേടിയത് വിക്കെറ്റ് കീപ്പർ ബാറ്റ്‌സ്മാനായ റിഷാബ് പന്ത്. തന്റെ കന്നി ഏകദിന സെഞ്ച്വറിയിലേക്ക് എത്തിയ റിഷാബ് പന്ത് 125 റൺസാണ് ഇംഗ്ലണ്ട് എതിരെ നേടിയത്. വിദേശ പരമ്പരകളിൽ ഒരിക്കൽ കൂടി ഇന്ത്യൻ ടീമിന്റെ രക്ഷകനായി എത്തുന്ന റിഷാബ് പന്ത് ആ പതിവ് ഇംഗ്ലണ്ടിലും ആവർത്തിക്കുന്നതാണ് കാണാൻ കഴിഞ്ഞത്. 4 വിക്കെറ്റ് നഷ്ടത്തിൽ 72 റൺസ് എന്നുള്ള നിലയിൽ തകർന്ന ഇന്ത്യക്കായി 133 റൺസ് പാർട്ണർഷിപ്പ് ഹാർദിക്ക് പാണ്ട്യക്കൊപ്പം സൃഷ്ടിക്കാനും റിഷാബ് പന്തിന് കഴിഞ്ഞു. അനേകം അപൂർവ്വ നേട്ടങ്ങൾ അടക്കം ഇന്നലെ മത്സരത്തിൽ റിഷാബ് പന്ത് സ്വന്തം പേരിലാക്കി.
ഇന്നലെ നിർണായക മത്സരത്തിൽ വെറും 113 പന്തിൽ 16 ഫോറും 2 സിക്സുമടക്കം പുറത്താകാതെ 126 റൺസ് റിഷഭ് നേടിയിരുന്നു. ഇതോടെ ഏകദിന ക്രിക്കറ്റിൽ ഇംഗ്ലണ്ടിൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന റെക്കോർഡ് പന്ത് സ്വന്തമാക്കി.രണ്ട് സിക്സുമടക്കം പന്ത് പുറത്താകാതെ 126 റൺസ് നേടിയപ്പോൾ നിലവിലെ ഇന്ത്യൻ കോച്ചായ ദ്രാവിഡിന്‍റെ ഒപ്പം എത്താൻ താരത്തിന് കഴിഞ്ഞു.
ഇന്ത്യക്കായി ഏകദിന ക്രിക്കറ്റിൽ ഇംഗ്ലണ്ടിൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന റെക്കോർഡ് റിഷാബ് പന്ത് സ്വന്തമാക്കി.മുൻപ് ഇംഗ്ലണ്ടിൽ നടന്ന 1999ലെ വേള്‍ഡ് കപ്പിലാണ് ഇംഗ്ലണ്ട് മണ്ണിൽ സെഞ്ച്വറി എന്നുള്ള നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യൻ വിക്കെറ്റ് കീപ്പറായി രാഹുൽ ദ്രാവിഡ് മാറിയത്.
അതേസമയം വിദേശത്ത് തന്റെ മിന്നും ഫോം തുടരുകയാണ് റിഷാബ് പന്ത്. ധോണിക്ക് ശേഷം ഏകദിന, ടെസ്റ്റ് ഫോർമാറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യൻ വിക്കെറ്റ് കീപ്പർ കൂടിയാണ് റിഷാബ് പന്ത്.കൂടാതെ ഈ പര്യടനത്തിലെ ടെസ്റ്റ് മാച്ചിൽ സെഞ്ച്വറി നേടിയ റിഷാബ് പന്ത് ഇന്നലത്തെ പ്രകടനത്തോടെ ഇംഗ്ലണ്ടിൽ ഏകദിനത്തിലും ടെസ്റ്റ് ക്രിക്കറ്റിലും സെഞ്ചുറി നേടുന്ന ആദ്യത്തെ ഏഷ്യൻ വിക്കറ്റ് കീപ്പറെന്ന റെക്കോർഡിനും അവകാശിയായി.