ഇന്ത്യ : ഇംഗ്ലണ്ട് ഒന്നാം ഏകദിന മത്സരത്തിൽ ടീം ഇന്ത്യ സ്വന്തമാക്കിയത് ചരിത്രത്തലെ തന്നെ ഏറ്റവും മികച്ച വിജയം. എതിർ ടീമിനെ 110 റൺസിൽ ആൾ ഔട്ട് ആക്കിയ ഇന്ത്യൻ സംഘം, മറുപടി ബാറ്റിംഗിൽ ഒരു വിക്കെറ്റ് പോലു നഷ്ടമാകാതെ വിജയലക്ഷ്യത്തിലേക്ക് പാഞ്ഞെത്തി.ഇന്ത്യൻ ടീം ഏകദിന ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് 10 വിക്കറ്റ് ജയം ഇംഗ്ലണ്ട് എതിരെ നേടുന്നത്. കൂടാതെ ഇംഗ്ലണ്ട് ടീം 10 വിക്കറ്റുകൾക്ക് ഒരു ഏകദിന മത്സരം തോൽക്കുന്നത് 10 വർഷങ്ങൾക്ക് ശേഷവും.
അതേസമയം മത്സരം ആരംഭിക്കു മുൻപ് ഇംഗ്ലണ്ട് മുൻ താരമായ മൈക്കൽ വോൺ പറഞ്ഞത് ഇന്ത്യൻ ടീമിന് എതിരെ ഇംഗ്ലണ്ട് 400 റൺസ് വരെ നേടുമെന്നാണ്. നേരത്തെ നെതർലാൻഡിനെതിരെ ഇംഗ്ലണ്ട് 498 റൺസാണ് 50 ഓവറിൽ അടിച്ചെടുത്തത്. ഈ നേട്ടം ചൂണ്ടികാട്ടിയുള്ള മൈക്കൽ വോൺ അഭിപ്രായം പക്ഷേ മത്സരശേഷം വലിയ ട്രോളായി മാറി.
ബെൻ സ്റ്റോക്സ്, ജോണി ബെയർസ്റ്റോ, ജോ റൂട്ട് എന്നിവർ തിരികെ ടീമിലേക്ക് എത്തുമ്പോൾ ഇംഗ്ലണ്ട് ടീമിനെ വീഴ്ത്താൻ ഇന്ത്യക്ക് കഴിയില്ല എന്നുള്ള മുൻ താരത്തിന്‍റെ വാക്കുകളെ എല്ലാ അർഥത്തിലും തകർത്തത് ഇന്ത്യൻ ന്യൂ ബോൾ ജോഡി തന്നെ. പേസർ ബുംറ 6 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഷമി മൂന്ന് വിക്കറ്റുകൾ നേടി. ഇന്ത്യൻ ടീം അപൂർവ്വമായ അനവധി നേട്ടങ്ങൾക്ക് അവകാശികളായപ്പോൾ നാണക്കേടിന്റെ റെക്കോർഡുകൾ എല്ലാം തന്നെ ഇംഗ്ലണ്ടിന് സ്വന്തമായി.
ഇംഗ്ലണ്ട് ടീമിന്റെ ഇന്ത്യക്ക് എതിരായ ഏറ്റവും കുറഞ്ഞ ഏകദിന ടോട്ടൽ ആയി ഇന്നലത്തെ സ്കോർ മാറി. 2006ല്‍ ജയ്പുരില്‍ 126 റണ്‍സിന് ഇംഗ്ലണ്ട് പുറത്തായതായിരുന്നു ഇത് വരെ ഉണ്ടായിരുന്ന കുറഞ സ്കോർ. ഇതാണ് ഇന്നലെ മറികടക്കപെട്ടത്. കൂടാതെ ഏകദിന ക്രിക്കറ്റിൽ ഇത് രണ്ടാം തവണ മാത്രമാണ് ഇംഗ്ലണ്ട് ടീമിന്റെ ടോപ് നാലിലെ മൂന്ന് ബാറ്റ്‌സ്മാന്മാരും ഡക്കിൽ പുറത്തായത്.