ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന മത്സരത്തിലും വമ്പൻ ജയം സ്വന്തമാക്കി ഇന്ത്യൻ സംഘം മറ്റൊരു ഏകദിന ക്രിക്കറ്റ് പരമ്പരയും കരസ്ഥമാക്കി. റിഷാബ് പന്തിന്റെ സെഞ്ച്വറിയും ഹാർദിക്ക് പാണ്ട്യയുടെ ആൾറൗണ്ട് മികവുമാണ് ഇന്ത്യൻ ടീമിന് ജയം സമ്മാനിച്ചത്. റിഷാബ് പന്ത് കളിയിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയെങ്കിൽ ഹാർദിക്ക് പാണ്ട്യ പരമ്പരയിലെ മാൻ ഓഫ് ദി സീരീസ് അവാർഡ് നേടി. കളിയിൽ 71 റൺസും നാല് വിക്കറ്റും നേടിയ ഹാർദിക്ക് പാണ്ട്യ അപൂർവ്വ നേട്ടങ്ങൾ അടക്കം സ്വന്തമാക്കി. തന്റെ ഏകദിന കരിയറിലെ ആദ്യത്തെ നാല് വിക്കറ്റ് പ്രകടനമാണ് ഹാർദിക്ക് പാണ്ട്യ നേടിയത്.
ഇന്നലത്തെ പ്രകടനത്തോടെ ഒരു ഏകദിന മാച്ചിൽ 50 പ്ലസ് റൺസും നാല് വിക്കറ്റും നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമായി ഹാർദിക്ക് പാണ്ട്യ മാറി. മുൻപ് കെ. ശ്രീകാന്ത്, സച്ചിൻ, സൗരവ് ഗാംഗുലി, യുവരാജ് സിംഗ് എന്നിവരാണ് മുൻപ് ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയവർ.
കൂടാതെ ഇന്നലത്തെ പ്രകടനത്തോടെ മൂന്ന് ഫോർമാറ്റിലും 4 വിക്കറ്റും 50 പ്ലസ് റൺസും നേടുന്ന താരമായി ഹാർദിക്ക് പാണ്ട്യ മാറി. ഈ നേട്ടത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും 50 പ്ലസ് റൺസും നാല് വിക്കറ്റും സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യൻ താരമായി പാണ്ട്യ മാറി.
നേരത്തെ ഇംഗ്ലണ്ട് എതിരെ തന്നെയാണ് ടെസ്റ്റിലും, ടി :20യിലും ഈ അപൂർവ്വ നേട്ടം ഹാർദിക്ക് പാണ്ട്യ നേടിയത്. ഇന്നലത്തെ നേട്ടത്തോടെ ഏകദിനത്തിൽ ഇംഗ്ലണ്ട് എതിരെ ഇംഗ്ലണ്ടിൽ ഏകദിനത്തിലും ടി :20 ഫോർമാറ്റിലും 50 പ്ലസ് റൺസും നാല് വിക്കറ്റും വീഴ്ത്തുന്ന ആദ്യത്തെ ഏഷ്യൻ താരമായി ഹാർദിക്ക് മാറി. പരിക്കും മോശം ഫിറ്റ്നസ് കാരണം ഇന്ത്യൻ ടീമിൽ നിന്നും പുറത്തായ ഹാർദിക് ഗംഭീര മികവാണ് തന്റെ തിരിച്ചുവരവിൽ കാഴ്ചവെക്കുന്നത്.