രഞ്ജി ട്രോഫി മത്സരങ്ങള്‍. കേരളത്തിനു കടുത്ത പോരാട്ടങ്ങള്‍. തിരുവനന്തപുരം വേദി.

രഞ്ജി ട്രോഫി മത്സര ക്രമങ്ങള്‍ ബിസിസിഐ പ്രഖ്യാപിച്ചു. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്‍റ് ഫെബ്രുവരി 10 ന് ആരംഭിക്കും. ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് 15 വരെ നീളുന്നതാണ് ആദ്യ ഘട്ടം. രണ്ടാം ഘട്ടം മെയ്യ് 30 മുതല്‍ ജൂണ്‍ 26 വരെയാണ്. 62 ദിവസം 64 മത്സരങ്ങളാണ് ഒരുക്കിയട്ടുള്ളത്.

9 വേദികളിലാണ് ടൂര്‍ണമെന്‍റ് നടക്കുക. അഹമ്മദാബാദ്, കൊല്‍ക്കത്താ, രാജ്കോട്ട്, ഡെല്‍ഹി, ഗുവഹത്തി, കട്ടക്ക്, തിരുവനന്തപുരം, ചെന്നൈ, ഹരിയാന എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. നാലു ടീമുകളുള്ള എട്ട് എലൈറ്റ് ഗ്രൂപ്പുകളും ആറു ടീമുകളുള്ള പ്ലേറ്റ് ഗ്രൂപ്പുമാണ് ഉള്ളത്.

എലൈറ്റ് ഗ്രൂപ്പിലെ നാല് ടീമുകള്‍ പരസ്പരം ഏറ്റുമുട്ടും. പ്ലേറ്റ് ഗ്രൂപ്പില്‍ മൂന്നു ടീമുകളോടാണ് ഒരു ടീമിന്‍റെ പോരാട്ടം. ഗ്രൂപ്പില്‍ മുന്നില്‍ എത്തുന്ന ടീമുകള്‍ക്ക് നോക്കൗട്ട് സ്റ്റേജിലേക്ക് മുന്നേറാം. ഒരു ടീമിനും ഹോം സ്റ്റേഡിയം എന്ന ആനുകൂല്യം ഇല്ലാ. കേരളത്തിന്‍റെ മത്സരങ്ങള്‍ രാജ്കോട്ടിലാണ്.

Ranji Group

  • Elite A in Rajkot: Gujarat, MP, Kerala and Meghalaya
  • Elite B in Cuttack: Bengal, Baroda, Hyderabad and Chandigarh
  • Elite C in Chennai: Karnataka, Railways, J & K and Pondicherry
  • Elite D in Ahmedabad: Saurashtra, Mumbai, Odisha and Goa
  • Elite E in Trivandrum: Andhra Pradesh, Rajasthan, Services and Uttarakhand
  • Elite F in Delhi: Punjab, HP, Haryana and Tripura
  • Elite G in Haryana: Vidarbha, UP, Maharashtra and Assam
  • Elite H in Guwahati: Delhi, Tamil Nadu, Jharkhand and Chhattishgarh
  • Plate in Kolkata: Bihar, Nagaland, Manipur, Mizoram, Sikkim and Arunachal Pradesh

Previous articleധോണിക്ക് കീഴിൽ കളിക്കണം :ഞാനൊരു കുഞ്ഞിനെ പോലെയെന്ന് ദീപക് ഹൂഡ
Next article❛സഞ്ചു ഭയ്യ❜ എന്നെ പെട്ടെന്ന് വിളിച്ചു, ക്യാപ്റ്റന്‍ ആ കാര്യം പറഞ്ഞപ്പോള്‍ അന്ന് ഉറങ്ങാന്‍ സാധിച്ചില്ലാ